കേരളാ പൊലീസ് രാജ്യത്തിനു മാതൃകയാണ്; മുഖ്യമന്ത്രി

കുറ്റാന്വേഷണത്തിലും ക്രമസമാധാനപാലനത്തിലും കേരളാ പൊലീസ് രാജ്യത്തിനു മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കുട്ടനാട് എം.എല്‍.എ തോമസ് കെ തോമസ് നല്‍കിയ വധശ്രമ പരാതിയില്‍ അന്വേഷണം ഊര്‍ജിതമായി നടക്കുകയാണെന്നും മുഖ്യമന്ത്രി. അതേ സമയം പൊലീസിനെ പറ്റി തനിക്ക് ഒരു പരാതിയുമില്ലെന്ന് തോമസ് കെ തോമസ് പറഞ്ഞു. പൊലീസിന്റെ സമയോജിത ഇടപെടല്‍ മൂലമാണ് താനിങ്ങനെ നില്‍ക്കുന്നതെന്നും എംഎല്‍എ പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ നോട്ടിസുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

Also Read: ഇന്ത്യയിലെ മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ ആശങ്ക അറിയിക്കുന്നത് തുടരും; അമേരിക്ക

കുട്ടനാട് എം എല്‍ എ തോമസ് കെ. തോമസിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട് എം.വിന്‍സെന്റാണ് നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കുറ്റാന്വേഷണത്തിലും ക്രമസമാധാനപാലനത്തിലും കേരളാ പൊലീസ് രാജ്യത്തിനു മാതൃകയാണെന്ന് മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു .കൃത്യമായ ക്രമസമാധാനപാലന ശേഷി, കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിലും തടയുന്നതിലുമുളള മികവ്, ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് പൊതുജനസേവനം നടത്താനുള്ള പ്രാപ്തി, മയക്കുമരുന്ന് വില്‍പ്പനയും ഉപയോഗവും കണ്ടെത്തി തടയുന്നതിലുള്ള ആര്‍ജ്ജവം എന്നിവയെല്ലാം ഇന്നത്തെ കേരളാ പോലീസിന്റെ പ്രത്യേകതകളാണ്.തോമസ് കെ. തോമസ് നല്‍കിയ വധശ്രമ പരാതിയില്‍ ഊര്‍ജിതമായ അന്വേഷണം നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആര് തെറ്റ് ചെയ്താലും ശക്തമായ നടപടി ഉണ്ടാകുമെന്നും മുഖം നോക്കിയല്ല നടപടി എടുക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Also Read: ‘അധികാരമൊഴിഞ്ഞതിന് ശേഷം ജഡ്ജിമാര്‍ നടത്തുന്ന അഭിപ്രായപ്രകടനങ്ങള്‍ വ്യക്തിപരം’: ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

അതേ സമയം പൊലീസിനെ പറ്റി തനിക്ക് ഒരു പരാതിയുമില്ലെന്ന് തോമസ് കെ തോമസ് പറഞ്ഞു. പൊലീസിന്റെ സമയോജിത ഇടപെടല്‍ മൂലമാണ് താനിങ്ങനെ നില്‍ക്കുന്നതെന്നും എംഎല്‍എ പറഞ്ഞു. തോമസ് കെ തോമസിന്റെ മറുപടിയോടെ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം തന്നെ അപ്രസക്തമായി. പോലീസ് മുഖം നോക്കിയാണ് നടപടി എടുക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here