പൊലീസ് തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ പി എസ് സി വിളിക്കുന്നു. സിവില്‍ പൊലീസ് ഓഫീസര്‍ തസ്തികയില്‍ പ്രതീക്ഷിത ഒഴിവുകൂടി കണ്ട് 2043 പേരെകൂടി നിയമിക്കുന്നു. ഒമ്പതുമാസത്തെ പരിശീലത്തിനുശേഷമാകും ഇവരുടെ നിയമനം.
2025 ജൂണ്‍ വരെയുണ്ടാകുന്ന വിരമിക്കല്‍ ഒഴിവുകള്‍ കണക്കാക്കിയാണ് സിപിഒ പരിശീലനത്തിന് ഇത്രത്തോളം പേരെ നിയമിക്കുന്നത്. 2024ല്‍ പിഎസ്‌സി നിയമന ശുപാര്‍ശകളുടെ എണ്ണം 30,000 കടന്നു. പലജില്ലകളിലും നിയമന ശുപാര്‍ശ അയച്ചുതുടങ്ങിയതായി പിഎസ്സി അറിയിച്ചു.
ഡിസംബര്‍ പൂര്‍ത്തിയാകുമ്പോള്‍ ആകെ നിയമനങ്ങളുടെ എണ്ണം 34,000 കടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതുവരെയയുള്ള കണക്കനുസരിച്ച് 30,363 പേര്‍ക്കാണ് വിവിധ തസ്തികകളിലേക്ക് നിയമനശുപാര്‍ശ അയച്ചത്.
പിണറായി സര്‍ക്കാര്‍ അവശ്യമേഖലകളില്‍ പുതിയ തസ്തികകള്‍ സൃഷ്ടിച്ചിരുന്നു. കൂടാതെ നിലവിലുള്ള ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നതും സംസ്ഥാനത്ത് നിയമനങ്ങള്‍ വര്‍ധിപ്പിച്ചു. ആറുമാസത്തെ പ്രതീക്ഷിത ഒഴിവുകള്‍ മുന്‍കൂട്ടി റിപ്പോര്‍ട്ട് ചെയ്യാനും അടുത്ത ഒരുവര്‍ഷത്തെ പ്രതീക്ഷിത ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാനും വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശമുണ്ട്.
മറ്റു സംസ്ഥാനങ്ങളില്‍ പതിനായിരത്തില്‍ താഴെ നിയമനവുമായി പിഎസ്‌സി തലതാഴ്ത്തിയിരിക്കുമ്പോഴാണ് കേരളത്തില്‍ പി എസ് സി നേട്ടങ്ങള്‍ കൈവരിക്കുന്നത്. 2016 മേയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷം 2,65,200 പേര്‍ക്കാണ് നിയമന ശുപാര്‍ശ നല്‍കിയത്. എല്‍ഡി ക്ലര്‍ക്ക് തസ്തികയില്‍ 10,511 ഉം ലാസ്റ്റ് ഗ്രേഡ് തസ്തികയില്‍ 7800 ഉം നിയമന ശുപാര്‍ശ അയച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here