മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസ്, സുരേഷ് ഗോപിക്ക് നോട്ടീസ്

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്ക് പൊലീസിന്‍റെ നോട്ടീസ്. ഈ മാസം 18 ന് മുമ്പ് ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ചോദ്യം ചോദിക്കുന്നതിനിടെയാണ് സുരേഷ്ഗോപി മീഡിയവണ്‍ സെപ്ഷ്യല്‍ കറസ്പോണ്ടന്‍ ഷിദ ജഗത്തിനെ അപമാനിച്ചത്. ചോദ്യത്തിന് മറുപടി പറയുന്നതിനിടെ തോളില്‍ കൈവെച്ചു. മാധ്യമപ്രവര്‍ത്തക അകന്നു മാറിയിങ്കിലും നടന്‍ വീണ്ടും ദേഹത്ത് കൈവെയ്ക്കുകയായിരുന്നു. അപ്പോള്‍ തന്നെ സുരേഷ് ഗോപിയുടെ കൈതട്ടി മാറ്റിയ മാധ്യമപ്രവര്‍ത്തക പിന്നീട് പൊലീസിനെ ബന്ധപ്പെട്ടു. തുടര്‍ന്നാണ് സംഭവത്തില്‍ കേസെടുക്കുന്നത്. അതിനിടെ മാധ്യമപ്രവര്‍ത്തകയ്ക്ക്  മോശമായി തോന്നിയെങ്കില്‍ താന്‍ മാപ്പ് പറയുന്നു എന്ന് വിഷയത്തില്‍ നിന്ന് തലയൂരാന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചുവെങ്കിലും ആരും അത് മുഖവിലയ്ക്കെടുത്തില്ല.

ALSO READ:  പാലോട് രവി ചതിച്ചോ? തിരുവനന്തപുരം കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

പിന്നീട് ഇതേകുറിച്ച് ചോദിച്ച മറ്റൊരു മാധ്യമപ്രവര്‍ത്തകയോടും സുരേഷ്ഗോപി രൂക്ഷമായി പ്രതികരിച്ചിരുന്നു. ആ സംഭവവും വലിയ ചര്‍ച്ചയായി. പിന്നാലെയാണ് ഷിദ നല്‍കിയ കേസില്‍ പൊലീസ് സുരേഷ്ഗോപിക്ക് നോട്ടീസ് അയയ്ക്കുന്നത്. കേസ് വന്നതോടെ നടനെ വെള്ളപൂശാനുള്ള ശ്രമവും ബിജെപി പിആര്‍ ടീം നടത്തുന്നുണ്ട്. പിതൃവാത്സ്യല്യമെന്ന പേരില്‍ ഒരേ തലക്കെട്ടില്‍ വിവിധ പേജുകളിലാണ് ന്യായീകരണ ക്യാപ്സ്യൂളുകള്‍ പ്രചരിപ്പിക്കുന്നത്.

ALSO READ:  പൃഥ്വിരാജ് ചിത്രത്തിന്‍റെ സെറ്റ് പൊളിച്ചു, നഗരസഭ സ്റ്റോപ്പ് മെമ്മോ നൽകിയതോടെയാണ് തീരുമാനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News