കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ 2023 – 25 കാലഘട്ടത്തിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ യൂണിറ്റ് തല നോമിനേഷൻ സമയം ഇന്ന് 4 മണിക്ക് അവസാനിച്ചു. എല്ലാ ജില്ലാ കമ്മറ്റികളും എതിരില്ലാത്ത അംഗബലം കൊണ്ടു തന്നെ നിലവിലുള്ള നേതൃത്വം വിജയിച്ചു. നിലവിലെ സംസ്ഥാന പ്രസിഡന്റ് R പ്രശാന്ത്, ജനറൽ സെക്രട്ടറി CR ബിജു, ട്രഷറർ K S ഔസേപ്പ്, വൈസ് പ്രസിഡന്റുമാരായ പ്രേംജി. K . നായർ, T. ബാബു, CP. പ്രദീപ് കുമാർ ജോയിന്റ് സെക്രട്ടറിമാരായ V. ചന്ദ്രശേഖരൻ, മഹേഷ്.PP, രമേശൻ വെള്ളോറ എന്നിവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
also read; മലപ്പുറത്ത് വന്‍ കഞ്ചാവു വേട്ട; 156 കിലോ കഞ്ചാവ് പിടികൂടി
20 പോലീസ് ജില്ലകൾ, 8 ബറ്റാലിയനുകൾ, ടെലികമ്മൂണിക്കേഷൻ, കേരള പോലീസ് അക്കാഡമി എന്നിവ ഓരോ ജില്ലാ കമ്മറ്റികളാണ്. അങ്ങനെ 30 ജില്ലാ കമ്മറ്റികളാണ് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് ഉള്ളത്. ഇതിൽ കോട്ടയം, മലപ്പുറം, വയനാട്, കണ്ണൂർ സിറ്റി, കണ്ണൂർ റൂറൽ, SAP, MSP, RRRF, KAP 1, KAP 2, KAP 3, KAP 4, KAP 5 എന്നീ 13 ജില്ലാ കമ്മിറ്റികൾ പൂർണ്ണമായും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മറ്റ് ജില്ലകളിലെ നാമമാത്രമായ സീറ്റുകളിലേക്ക് മാത്രമാണ് മത്സരം ഉള്ളത്. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം നാളെയാണ്. മത്സരം ഉള്ള സ്ഥലങ്ങളിൽ ജൂലൈ 21 ന് തെരഞ്ഞെടുപ്പ് നടക്കും. അതിന് ശേഷം ജൂലൈ 27 ന് ജില്ലാ ഭാരവാഹി തെരഞ്ഞെടുപ്പും, ആഗസ്റ്റ് 18 ന് സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പും നടക്കും.
also read; ബംഗ്ലാദേശിനെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here