കണ്ണൂരില്‍ പൊലീസുകാരെ പൂട്ടിയിട്ട് മര്‍ദിച്ചു, ആക്രമിച്ചത് ഏ‍ഴംഗ സംഘം

കണ്ണൂർ അത്താഴക്കുന്നിൽ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മര്‍ദനമേറ്റു. ഏഴംഗ സംഘമാണ് ഉദ്യോഗസ്ഥരെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചത്. മദ്യപിക്കുന്നത് തടയാനെത്തിയപ്പോ‍ഴാണ് സംഭവം. ടൗൺ എസ് ഐ സി എച്ച് നസീബിനും സിപിഒ അനീഷിനും പരുക്കേറ്റു. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ALSO READ: മാരക മയക്കുമരുന്നുമായി ലഹരി ശൃംഖലയിലെ മുഖ്യകണ്ണി പൊലീസ് പിടിയില്‍

വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം.സംഭവത്തെകുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ.അത്താഴക്കുന്ന് പ്രദേശത്ത് പട്രോളിങ്ങ് നടത്തുകയായിരുന്ന പൊലീസ്.ഒരു സംഘം ക്ലബിലിരുന്ന് മദ്യപിക്കുന്നത് കണ്ടാണ് പരിശോധനയ്ക്ക് കയറിയത്.ഇതിൽ പ്രകോപിതരായ മദ്യപ സംഘം പൊലീസുകാരെ  മുറിക്കുള്ളിൽ പൂട്ടിയിട്ടു.മുറിയിലുണ്ടായിരുന്ന മദ്യപാന സംഘത്തിൽ പ്പെട്ട ഏഴുപേർ ചേർന്നാണ് മർദ്ദിച്ചത്.മർദ്ദനത്തിൽ ടൗൺ എസ് ഐ ,സി എച്ച് നസീബിനും സി പി ഒ അനീഷിനും പരുക്കേറ്റു.

എസ് ഐ ക്ക് തോളെല്ലിനാണ് പരുക്കേറ്റത്.സംഭവത്തിൽ പ്രതികളായ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.അൻവർ,അഭയ്,അഖിലേഷ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്.ഇവർക്കായി തിരച്ചിൽ നടത്തുകയാണെന്നും പൊലീസ് അറിയിച്ചു

ALSO READ: പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ കുളത്തിൽ വീണ് വിദ്യാർത്ഥി മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News