പൊലീസിനെതിരായ കോണ്‍ഗ്രസുകാരുടെ കയ്യേറ്റം; പ്രതിഷേധവുമായി കേരള പൊലീസ് അസോസിയേഷന്‍

ഉത്തരവാദിത്വം മറക്കുന്ന പൊതുപ്രവര്‍ത്തകരും മാധ്യമങ്ങളും ജനാധിപത്യ സമൂഹത്തിന് നാണക്കേടാണെന്ന് കേരള പൊലീസ് അസോസിയേഷന്‍.

രാജ്യത്ത് മികവാര്‍ന്ന കുറ്റാന്വേഷണത്തിലൂടെയും ക്രമസമാധാന പാലനത്തിലൂടെയും അംഗീകാരത്തിന്റെ നിറവിലാണ് കേരളത്തിലെ പൊലീസ് സേന. എന്നാല്‍ നിയമ നിര്‍വഹണ ഏജന്‍സി എന്ന നിലയിലുള്ള പൊലീസ് നടപടികളോട് കഴിഞ്ഞദിവസം കോതമംഗലത്ത് ഉത്തരവാദിത്വപ്പെട്ട പൊതുപ്രവര്‍ത്തകരില്‍ നിന്നും ജനപ്രതിനിധികളില്‍ നിന്നും ഉണ്ടായ കയ്യേറ്റവും അസഭ്യവര്‍ഷവും നാട് അവജ്ഞയോടെ കാണുമെന്ന് അസോസിയേഷന്‍ അഭിപ്രായപ്പെട്ടു.

ALSO READ: സന്ദേശ്ഖാലിയിൽ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; കേസ് സിബിഐയ്‌ക്ക് കൈമാറാൻ കോടതി ഉത്തരവ്

കേരളത്തിലെ സമര ചരിത്രത്തില്‍ ഇന്നേവരെ കാണാത്ത വിധം ഇന്‍ക്വസ്റ്റ് അടക്കമുള്ള നിയമപരമായ നടപടി ക്രമങ്ങളിലേക്ക് കടക്കാന്‍ അനുവദിക്കാതെ കാട്ടാന ആക്രമണത്തില്‍ മരിച്ച സ്ത്രീയു
െമൃതദേഹം ഹോസ്പിറ്റലില്‍ നിന്ന് പിടിച്ചെടുത്ത് കൊണ്ടു പോവുന്ന അസാധാരണ കാഴ്ചയ്ക്കും കോതമംഗലം സാക്ഷിയായി. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ആദരവോടെ സംസ്‌കരിക്കാന്‍ സഹായ അഭ്യര്‍ത്ഥന നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ അസഭ്യം പറഞ്ഞും കയ്യേറ്റം ചെയ്യുകയും ചെയ്തത് ജനാധിപത്യ സമുഹത്തിന് നേതൃത്വം നല്‍കേണ്ട ഉത്തരവാദിത്വപ്പെട്ട പൊതുപ്രവര്‍ത്തകരാണെന്നത് നാടിന് തന്നെ അപമാനകരമാണ്.

ALSO READ: ബിഹാറിൽ പരിശീലന പറക്കലിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു, പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു

വ്യാജ പൊതുബോധ നിര്‍മ്മിതി സാധാരണ നടപടിയായി കാണുന്ന മാധ്യമ സമീപനവും ഏറെ അപഹാസ്യമാണ്. അന്യായമായി പിടിച്ചെടുത്ത് പൊരിവെയിലത്ത് പ്രതിഷേധത്തിന്റെ ഉപകരണമാക്കി മൃതദേഹത്തോട് അനാദരവ് തുടര്‍ന്നപ്പോള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ബാധ്യതപ്പെട്ടവരെന്ന നിലയില്‍ പ്രതിഷേധക്കാരില്‍ നിന്ന് മൃതദേഹം ഏറ്റെടുത്ത് പോസ്റ്റ് മോര്‍ട്ടത്തിനായി പൊലീസ് ആശുപത്രിയിലേക്കെത്തിക്കുന്ന ചിത്രത്തിന് മാതൃഭൂമി ഇട്ട ക്യാപ്ഷന്‍ ‘ ഇതിലും ഭേദം കാട്ടാന ‘ എന്നതാണ്. വസ്തുതകളെ ആകെ തമസ്‌കരിച്ച് വ്യാജ നിര്‍മ്മിതിക്ക് ചിത്രഭാഷ്യം നല്‍കുന്ന മാതൃഭൂമിയന്‍ പത്ര ധര്‍മ്മത്തോട് ഞങ്ങള്‍ക്കും പറയാനുള്ളത് അത് തന്നെയാണെന്ന് കെപിഎ ജനറല്‍ സെക്രട്ടറി ഇ വി പ്രദീപന്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News