‘ജ്വാല 2.0 ‘; കേരള പൊലീസ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി സ്വയംപ്രതിരോധ പരിശീലനപരിപാടി സംഘടിപ്പിക്കുന്നു

അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ജനമൈത്രി സുരക്ഷാപദ്ധതിയുടെ ആഭിമുഖ്യത്തില്‍ മാർച്ച് 2,3 തീയതികളില്‍ സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി സ്വയംപ്രതിരോധ പരിശീലനപരിപാടി സംഘടിപ്പിക്കുന്നു. പൊലീസിലെ വനിതാ ഉദ്യോഗസ്ഥരാണ് സൗജന്യമായി പരിശീലനം നല്‍കുന്നത്.

Also read:സംസ്ഥാനത്ത് വാക്സിനേഷന്‍ ശക്തിപ്പെടുത്തുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍: മന്ത്രി വീണാ ജോര്‍ജ്

കേരളത്തിലെ 20 പൊലീസ് ജില്ലകളിലും സൗജന്യമായി നല്‍കുന്ന പരിശീലനത്തിന് ജ്വാല 2.0 എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. രണ്ടുദിവസവും രാവിലെ ഒന്‍പതുമണി, 11 മണി, ഉച്ചയ്ക്കുശേഷം രണ്ടുമണി, നാലുമണി എന്നിങ്ങനെ നാലു ബാച്ചുകളിലാണ് പരിശീലനം. പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് tinyurl.com/jwala2 എന്ന വിലാസത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് കഴിഞ്ഞ വര്‍ഷവും കേരള പൊലീസ് ഇത്തരം പരിപാടി സംഘടിപ്പിച്ചിരുന്നു. വിവിധ ജില്ലകളിലെ പരിശീലനകേന്ദ്രങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ക്ക് 04712318188 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News