ഒറ്റയ്ക്കു താമസിക്കുന്ന മുതിർന്ന പൗരമാർക്ക് സഹായം; കേരള പൊലീസിന്റെ ‘പ്രശാന്തി’

ഒറ്റയ്ക്കു താമസിക്കുന്ന മുതിർന്ന പൗരന്മാരുടെ ക്ഷേമ സഹായ ആവശ്യത്തിനായി കേരള പൊലീസിന്റെ പദ്ധതിയാണ് പ്രശാന്തി. ഇപ്പോഴിതാ പ്രശാന്തിയെ കുറിച്ച് ഫേസ്ബുക് പേജിൽ വീഡിയോയുമായി കേരളാപൊലീസ്. മുതിർന്ന പൗരമാർക്ക് ഭക്ഷണം, മരുന്ന് എന്നിവ എത്തിക്കുക പരാതികൾ സമയബന്ധിതമായി കൈകാര്യം ചെയ്യുക, യാത്രാസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുക,  കൈത്താങ്ങ് ആകുക തുടങ്ങി നിരവധി ആവശ്യങ്ങൾക്കായി ഹെല്പ് ലൈൻ നമ്പറിൽ ബന്ധപ്പെടാം എന്നാണ് കേരള പൊലീസ് കുറിച്ചത്.

also read:സീനിയര്‍ സിപിഒ മുതല്‍ എസ്‌ഐമാര്‍ വരെ; ‘മങ്കമാരായി’ പൊലീസുകാരുടെ തിരുവാതിരകളി; വീഡിയോ

ദിവസേന നിരവധി വയോധികരെ വിളിച്ച് അവരുടെ വിവരങ്ങൾ തിരക്കുകയും പ്രശാന്തിയുടെ സേവനങ്ങളെപ്പറ്റി അവബോധം നൽകുകയും ചെയ്യുന്ന ക്ഷേമാന്വേഷണ പദ്ധതിയും ഇതോടൊപ്പം പ്രവർത്തിച്ചുവരുന്നു എന്നും പൊലീസ് വ്യക്തമാക്കി. 9497900035, 9497900045 എന്നീ ഹെല്പ് ലൈൻ നമ്പറുകളിലൂടെ ഈ സേവനം ലഭ്യമാണ്.

also read:ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്; റിലേയില്‍ പുരുഷ ടീമിന് അഞ്ചാം സ്ഥാനം

കേരളാ പൊലീസിന്റെ ഫേസ്ബുക് പോസ്റ്റ്
ഒറ്റയ്ക്കു താമസിക്കുന്ന മുതിർന്ന പൗരന്മാർക്ക് സഹായമൊരുക്കുന്നതിനുള്ള കേരള പോലീസിന്റെ പദ്ധതിയാണ് പ്രശാന്തി.
9497900035, 9497900045 എന്നീ ഹെല്പ് ലൈൻ നമ്പറുകളിലൂടെ ഈ സേവനം ലഭ്യമാണ്. ഭക്ഷണം, മരുന്ന് എന്നിവ എത്തിക്കുക പരാതികൾ സമയബന്ധിതമായി കൈകാര്യം ചെയ്യുക, യാത്രാസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുക, പുനരധിവാസം, കൗൺസിലിംഗ്, പഠനം തുടങ്ങിയ മേഖലകളിൽ കൈത്താങ്ങ് ആകുക, മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ സംശയനിവാരണം നടത്തുക തുടങ്ങി നിരവധി ആവശ്യങ്ങൾക്കായി ഈ ഹെല്പ് ലൈൻ നമ്പറിൽ ബന്ധപ്പെടാം.
ദിവസേന നിരവധി വയോധികരെ വിളിച്ച് അവരുടെ വിവരങ്ങൾ തിരക്കുകയും പ്രശാന്തിയുടെ സേവനങ്ങളെപ്പറ്റി അവബോധം നൽകുകയും ചെയ്യുന്ന ക്ഷേമാന്വേഷണ പദ്ധതിയും ഇതോടൊപ്പം പ്രവർത്തിച്ചുവരുന്നു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News