‘അടിച്ചു സാറേ’, പരിഭ്രമിച്ച് സ്റ്റേഷനിലെത്തിയ അതിഥി തൊഴിലാളിയെ ചേര്‍ത്തുപിടിച്ച് കേരള പൊലീസ്

കൊല്‍ക്കത്തക്കാരനായ അതിഥിതൊഴിലാളി പരിഭ്രാന്തനായി ഓടിക്കയറിയത് മുവാറ്റുപുഴ പൊലീസ് സ്റ്റേഷനിലേക്ക്. കാരണം കേട്ടപ്പോള്‍ ആശ്വാസവും ഉപദേശവുമായി പൊലീസ് കൊല്‍ക്കത്ത സ്വദേശി ബദേസിനൊപ്പം നിന്നു. കേരള പൊലീസ് ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ബദേസിന്റെ പരിഭ്രാന്തിയുടെ കാരണം പങ്കുവച്ചിരിക്കുന്നത്.

ടാറിങ്ങ് തൊഴിലാളിയായ ബദേസ് ചോറ്റാനിക്കരയില്‍ നിന്ന് കേരള സര്‍ക്കാരിന്റെ സ്ത്രീശക്തി ലോട്ടറി എടുത്തു. പിന്നീട് ആ ലോട്ടറിക്ക് ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ അടിച്ചത് അറിഞ്ഞപ്പോള്‍ ബദേസ് പരിഭ്രാന്തനായി. ആരെങ്കിലും തന്റെ കൈയ്യില്‍ നിന്നും ലോട്ടറി തട്ടിയെടുക്കുമേയെന്ന് പരിഭ്രാന്തനായ ബദേസ് നേരെ പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറി സഹായം അഭ്യര്‍ത്ഥിച്ചു.

കേരള പൊലീസ് സംഭവം വിവരിച്ച് അവരുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ ഇട്ട പോസ്റ്റ് വായിക്കാം. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ലോട്ടറി അടിച്ച ഞെട്ടലില്‍ അന്യസംസ്ഥാന തൊഴിലാളി ഓടിയെത്തിയത് പോലീസ് സ്റ്റേഷനിലേക്ക്..!

സ്ത്രീശക്തി ലോട്ടറിയുടെ 75 ലക്ഷം രൂപ ഒന്നാം സമ്മാനം അടിച്ച ഞെട്ടലില്‍ അന്യസംസ്ഥാന തൊഴിലാളി ഓടിയെത്തിയത് മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലേക്ക്. കൊല്‍ക്കത്ത സ്വദേശിയായ എസ്.കെ.ബദേസ് ആണ് ലോട്ടറി അടിച്ച പരിഭ്രാന്തിയില്‍ പോലീസിന്റെ സഹായം തേടിയെത്തിയത്. ഒന്നാം സമ്മാനം അടിച്ച കാര്യം അറിഞ്ഞപ്പോള്‍ എന്തുചെയ്യണമെന്നറിയാതെ പകച്ചുപോയ ബദേസ് നേരെ പോലീസ് സ്റ്റേഷനിലെത്തി പോലീസുദ്യോഗസ്ഥരോട് കാര്യം പറഞ്ഞു. ആരെങ്കിലും തന്റെ കയ്യില്‍ നിന്നും ലോട്ടറി തട്ടിയെടുക്കുമോ എന്ന ആശങ്കയിലായിരുന്ന ബദേസിനെ പോലീസ് ഉദ്യോഗസ്ഥര്‍ ആശ്വസിപ്പിക്കുകയും കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നല്‍കുകയും ചെയ്തു.
റോഡ് ടാറിങ് ജോലിക്കായി ചോറ്റാനിക്കരയിലെത്തിയപ്പോഴാണ് ഇയാള്‍ ലോട്ടറി എടുത്തത്. ഭാഗ്യമായി ലഭിച്ച പണവുമായി കൊല്‍ക്കത്തയിലേക്ക് മടങ്ങാനായി കാത്തിരിക്കുകയാണ് ബദേസ്.
#keralapolice

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News