രഹസ്യവിവരങ്ങൾ നൽകാം, രഹസ്യമായി തന്നെ; അറിയിപ്പുമായി കേരള പൊലീസ്

പൊലീസുമായി പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്ന രഹസ്യകാര്യങ്ങൾ നമ്മുടെ വ്യക്തി വിവരം വെളിപ്പെടുത്താതെ തന്നെ അറിയിക്കാം. കേരള പൊലീസിന്റെ ഔദ്യോഗിക ആപ്പായ പോൽ ആപ്പിൽ ഇതിനായുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലാണ് കേരളാപൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. നമുക്ക് ചുറ്റും നടക്കുന്ന നിയമലംഘനങ്ങളെയും കുറ്റകൃത്യങ്ങളെയും കുറിച്ചുള്ള രഹസ്യ വിവരങ്ങൾ പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തേണ്ടത് പൗരബോധമുള്ള ഒരു സമൂഹത്തിന്റെ കടമയാണ് എന്നും ഇത് തടയാനും ക്രമസമാധാനം നിലനിർത്താനും പൊതുജനങ്ങളുടെ പിന്തുണയും സഹകരണവും അനിവാര്യമാണ് എന്നും പൊലീസ് കുറിച്ചു.

ALSO READ:ഇന്ന് മഴമുന്നറിയിപ്പുള്ള ജില്ലകൾ അറിയാം

കേരളപൊലീസിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

സ്വന്തം വ്യക്തിവിവരങ്ങൾ വെളിപ്പെടുത്താതെ തന്നെ എന്തെങ്കിലും വിവരം പോലീസിന് കൈമാറാനുണ്ടോ?
പോലീസുമായി പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്ന രഹസ്യ വിവരങ്ങളും കുറ്റകൃത്യങ്ങളെയും കുറ്റവാളികളെയും കുറച്ചുള്ള വിവരങ്ങളും നിങ്ങളുടെ വ്യക്തി വിവരം വെളിപ്പെടുത്താതെ തന്നെ പോലീസിനെ അറിയിക്കാവുന്നതാണ്. കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോൽ ആപ്പിൽ ഇതിനായുള്ള സൗകര്യം സജ്ജമാക്കിയിട്ടുണ്ട്.
ഇതിനായി പോൽ ആപ്പിലെ service എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത ശേഷം Share Information Anonymously എന്ന icon ക്ലിക്ക് ചെയ്ത് രഹസ്യവിവരം പോലീസിന് കൈമാറാവുന്നതാണ്. കുറ്റകൃത്യം നടന്ന സ്ഥലം, തീയതി, ലഘുവിവരണം, ചിത്രങ്ങളടക്കം ആപ്പ് മുഖേന നൽകാം. ഇത്തരം പതിനായിരത്തോളം വിവരങ്ങളാണ് പോലീസിനെ സഹായിക്കാനായി പൊതുജനങ്ങൾ ഇതുവരെ കൈമാറിയത്.
നമുക്ക് ചുറ്റും നടക്കുന്ന നിയമലംഘനങ്ങളും കുറ്റകൃത്യങ്ങളും കുറിച്ചുള്ള രഹസ്യവിവരങ്ങൾ പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തേണ്ടത് പൗരബോധമുള്ള ഒരു സമൂഹത്തിന്റെ കടമയാണ്. കുറ്റകൃത്യങ്ങൾ തടയാനും ക്രമസമാധാനം നിലനിർത്താനും പോലീസിന് പൊതുജനങ്ങളുടെ പിന്തുണയും സഹകരണവും അനിവാര്യമാണ്. അതിനായി പോൽ ആപ്പിലെ ഈ സൗകര്യം പരമാവധി വിനിയോഗിക്കാം.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News