മുഖം കൂടി ഉൾപ്പെടുത്തി നഗ്ന വീഡിയോ; കോളിലൂടെ കെണിയൊരുക്കി തട്ടിപ്പ്; മുന്നറിയിപ്പ് നൽകി കേരളാപൊലീസ്

വാട്സ് ആപ്, മെസഞ്ചർ തുടങ്ങിയവയിലെ വീഡിയോ കോൾ സംവിധാനത്തിലൂടെ കെണിയൊരുക്കി തട്ടിപ്പ് നടത്തുന്ന സംഭവങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകി കേരളാപൊലീസ്. ഫോൺ അറ്റൻഡ് ചെയ്യുന്ന ആളുടെ മുഖം സ്ക്രീൻ റെക്കോർഡ് ചെയ്തെടുത്തതിനു ശേഷം മുഖം കൂടി ഉൾപ്പെടുത്തി നഗ്ന വീഡിയോ തയ്യാറാക്കി പണം ആവശ്യപ്പെടുകയാണ് ഇവരുടെ രീതിയെന്നും കേരള പൊലീസ് പങ്കുവെച്ച സോഷ്യൽമീഡിയ പോസ്റ്റിൽ പറയുന്നു.

ALSO READ:പാകിസ്ഥാനെ പഞ്ഞിക്കിട്ട് ഇന്ത്യ, ലോകകപ്പ് മത്സരത്തിൽ മിന്നുന്ന വിജയം

ഒരിക്കലും ഇത്തരം ഭീഷണികൾക്ക് വഴങ്ങാതിരിക്കുകയും അപരിചിതമായ നമ്പറുകളിൽ നിന്നുള്ള വാട്ട്സാപ്പ് കോളുകൾ പരമാവധി ഒഴിവാക്കുകയും ചെയ്യുക എന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്.ഇത്തരം നമ്പറുകൾ ബ്ലോക്ക് ചെയ്യുകയും വേണം. സ്വയം വഞ്ചിതരാകാതിരിക്കാൻ നമുക്ക് പരമാവധി ജാഗ്രത പുലർത്താം എന്നാണ് പൊലീസ് വീഡിയോ ഉൾപ്പടെ പങ്കുവെച്ച  സന്ദേശത്തിൽ പറയുന്നത്.

ALSO READ: തമിഴ്നാട്ടിൽ തലൈവർ എന്നാൽ ഒരാൾ മാത്രമേയുള്ളൂ, ഞങ്ങൾ ഒന്നിച്ചു താമസിച്ചവരാണ്: സൂപ്പർസ്റ്റാർ വിവാദത്തിൽ ബാല

കേരളാപൊലീസിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

വാട്സ് ആപ്, മെസഞ്ചർ തുടങ്ങിയവയിലെ വീഡിയോ കോൾ സംവിധാനത്തിലൂടെ കെണിയൊരുക്കി തട്ടിപ്പ് നടത്തുന്ന സംഭവങ്ങൾ ധാരാളം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഫോൺ അറ്റൻഡ് ചെയ്യുന്ന ആളുടെ മുഖം സ്ക്രീൻ റെക്കോർഡ് ചെയ്തെടുത്തതിനുശേഷം നിങ്ങളുടെ മുഖം കൂടി ഉൾപ്പെടുത്തി നഗ്ന വീഡിയോ തയ്യാറാക്കി പണം ആവശ്യപ്പെടുകയാണ് ഇവരുടെ രീതി. നമ്മുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഈ വീഡിയോ അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാകും പണം ആവശ്യപ്പെടുക. ചിലർ മാനഹാനി ഭയന്ന് പണം അയച്ചുനൽകാറുണ്ട്.ഒരിക്കലും ഇത്തരം ഭീഷണികൾക്ക് വഴങ്ങാതിരിക്കുക. അപരിചിതമായ നമ്പറുകളിൽ നിന്നുള്ള വാട്ട്സാപ്പ് കാളുകൾ പരമാവധി ഒഴിവാക്കുക. ഇത്തരം നമ്പറുകൾ ബ്ലോക്ക് ചെയ്യുക. സ്വയം വഞ്ചിതരാകാതിരിക്കാൻ നമുക്ക് പരമാവധി ജാഗ്രത പുലർത്താം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News