സംസാരശേഷിയില്ലാത്ത സ്ത്രീയെന്ന വ്യാജേന കബളിപ്പിച്ച് പണം തട്ടിയ ആൾ അറസ്റ്റിൽ. കേരളാ പൊലീസ് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ വന്ദന കൃഷ്ണ എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്ന് ഫ്രണ്ട് റിക്വസ്റ്റ് അയച്ചു ബന്ധം സ്ഥാപിച്ച് പണം തട്ടിയ പാറശാല സ്വദേശി പിടിയിലായത് എന്ന് വ്യക്തമാക്കി.
ALSO READ: കേരള ലിറ്ററേച്ചർ ഫെസ്റ്റിന് ഇന്ന് സമാപനം
വിവിധ ആവശ്യങ്ങൾ നടത്തിക്കൊടുക്കാം എന്നുപറഞ്ഞ് നാലു വർഷത്തിനിടെ 23 ലക്ഷത്തോളം രൂപ തട്ടിയെടുത്ത തിരുവനന്തപുരം പാറശ്ശാല തച്ചൻവിള സ്വദേശി സതീഷ് ജപകുമാർ ആണ് ആറൻമുള പൊലീസിന്റെ പിടിയിലായത്. തട്ടിപ്പിന് ഇരയായ ആളുടെ പത്തനംതിട്ടയിലുള്ള സ്വകാര്യ കോളേജിനെ മദ്രാസ് യൂണിവേഴ്സിറ്റിയുടെ സ്റ്റഡി സെൻറർ ആയി ഉയർത്താം എന്ന് വാഗ്ദാനം നൽകിയാണ് ഇയാൾ പണം വാങ്ങിയത്.നിരവധിയാളുകളെ പറ്റിച്ച് ഇയാൾ പണം തട്ടിയതായും കേരള പൊലീസ് പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി.
ALSO READ: അഡ്വാന്‍സ് കൊടുത്തതിന്റെ ഫുള്‍ എമൗണ്ട് തിരിച്ചു തന്നിട്ടില്ല, പക്ഷെ ഷെയ്ൻ എൻ്റെ സിനിമയുടെ പ്രമോഷന് വന്നു; വിവാദത്തിൽ പ്രതികരണവുമായി സാജിദ് യഹിയ
കേരള പൊലീസിന്റെ ഫേസ്ബുക് പോസ്റ്റ്
സംസാരശേഷിയില്ലാത്ത സ്ത്രീയെന്ന വ്യാജേന കബളിപ്പിച്ച് പണം തട്ടിയ ആൾ അറസ്റ്റിൽ. വന്ദന കൃഷ്ണ എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്ന് കോഴഞ്ചേരി സ്വദേശിക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചു ബന്ധം സ്ഥാപിച്ച് പണം തട്ടിയ പാറശാല സ്വദേശിയാണ് പത്തനംതിട്ട പോലീസിന്റെ പിടിയിലായത്. മറ്റു രണ്ടു പേരുകളിൽ കൂടി ഇയാൾ പരാതിക്കാരനെ കബളിപ്പിച്ചിരുന്നു.
വന്ദനയുടെ അച്ഛൻ ആണെന്ന് അവകാശപ്പെട്ട് മുൻ എസ് പി വാസുദേവൻ നായർ എന്ന പേരിൽ പരാതിക്കാരനുമായി വാട്സാപ്പിൽ ബന്ധം സ്ഥാപിക്കുകയും ചെയ്തു ഇയാൾ. വിവിധ ആവശ്യങ്ങൾ നടത്തിക്കൊടുക്കാം എന്നുപറഞ്ഞ് നാലു വർഷത്തിനിടെ 23 ലക്ഷത്തോളം രൂപ തട്ടിയെടുത്ത തിരുവനന്തപുരം പാറശ്ശാല തച്ചൻവിള സ്വദേശി സതീഷ് ജപകുമാർ ആണ് ആറൻമുള പോലീസിന്റെ പിടിയിലായത്.
തട്ടിപ്പിന് ഇരയായ ആളുടെ പത്തനംതിട്ടയിലുള്ള സ്വകാര്യ കോളേജിനെ മദ്രാസ് യൂണിവേഴ്സിറ്റിയുടെ സ്റ്റഡി സെൻറർ ആയി ഉയർത്താം എന്ന് വാഗ്ദാനം നൽകി ഇയാൾ പണം വാങ്ങി. ഇതിനുവേണ്ടിയുള്ള പരിശോധന എന്ന വ്യാജേന പ്രതി തന്നെ തമിഴ്നാട് സ്വദേശിയായി അഭിനയിച്ച് പത്തനംതിട്ടയിൽ എത്തി പരിശോധന നടത്തുകയും ചെയ്തു.
പാറശ്ശാല സ്വദേശിയായ സതീഷ് 12 കൊല്ലം മുമ്പ് വീടു വിട്ടുപോയതാണ്. സ്ഥിരമായി ഒരിടത്തും നിൽക്കാതെ കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു.
എറണാകുളം തൈക്കൂടം ഭാഗത്ത് ചാർട്ടേഡ് അക്കൗണ്ടൻറ് ആണെന്നു പറഞ്ഞാണ് മൂന്നു വർഷമായി ഇവിടെ താമസിച്ചത്. ജോലി വാങ്ങിനൽകാമെന്ന് പറഞ്ഞ് കോഴിക്കോട് സ്വദേശിയായ ഒരാളെ പറ്റിച്ചതായും പരാതിയുണ്ട്.
പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി അജിത്തിന്റെ നിർദ്ദേശപ്രകാരം പത്തനംതിട്ട ഡിവൈ എസ് പി എസ് നന്ദകുമാറിന്റെ മേൽനോട്ടത്തിൽ ആറന്മുള പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി കെ മനോജും സംഘവുമാണ് കേസ് അന്വേഷിച്ചത്. എസ് ഐ മാരായ അലോഷ്യസ് , നുജൂം, വിനോദ് കുമാർ , എസ് സി പി ഓ സലിം , നാസർ ഇസ്മായിൽ, താജുദ്ദീൻ, സുനജൻ , രാജഗോപാൽ, ജിതിൻ, ഗബ്രിയേൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.