കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ഇന്റർനെറ്റിൽ തിരയുകയും ഡൗൺലോഡ് ചെയ്യുകയും ശേഖരിക്കുകയും ചെയ്യുന്നവരെ കണ്ടെത്താനായി സൈബർ ഡിവിഷന്റെ നടത്തിയ പരിശോധനയിൽ 16 കേസ്സുകൾ രജിസ്റ്റർ ചെയ്തു.സ്മാർട്ട് ഫോണുകൾ ഉൾപ്പെടെ 57 ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടുണ്ട് എന്ന് കേരളപൊലീസ് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കി.
ALSO READ: വീണ്ടും ട്രെയിനില്‍ ടി ടി ഇക്ക് മര്‍ദനം; സംഭവം മംഗലാപുരം – തിരുവനന്തപുരം മാവേലി എക്‌സ്പ്രസില്‍
ഓപ്പറേഷൻ പി ഹണ്ട് 24.1 എന്ന പേരിൽ മെയ് 12 ന് രാവിലെ ഏഴു മണിക്കാണ് സംസ്ഥാനവ്യാപകമായി പരിശോധന ആരംഭിച്ചത്. സൈബർ ഡിവിഷനിലെ പൊലീസ് ഉദ്യോഗസ്ഥരെ കൂടാതെ വിവിധ ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘങ്ങളും പരിശോധനയിൽ പങ്കെടുത്തു.
ALSO READ: കള്ളക്കടല്‍ പ്രതിഭാസം; കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത, ജാഗ്രത നിര്‍ദ്ദേശം
കേരള പൊലീസിന്റെ ഫേസ്ബുക് പോസ്റ്റ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here