മാനസികസമ്മര്‍ദ്ദം കുറയ്ക്കാം; ‘ചിരി’പദ്ധതിയുമായി കേരള പൊലീസ്

kerala police

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാനായി പൊലീസ് ആരംഭിച്ച പദ്ധതിയാണ് ‘ചിരി’ പദ്ധതിയെ കുറിച്ച് വ്യക്തമാക്കി കേരള പൊലീസ്. സോഷ്യൽമീഡിയയിൽ പങ്കുവെച്ച പോസ്റ്റിലാണ് ‘ചിരി’പദ്ധതിയെ കുറിച്ച് പങ്കുവെച്ചിരിക്കുന്നത്. ചിരിയുടെ 9497900200 എന്ന ഹെല്‍പ് ലൈന്‍ നമ്പരിലേക്ക് കുട്ടികള്‍ക്ക് മാത്രമല്ല അധ്യാപകരും മാതാപിതാക്കളും കുട്ടികളുടെ പ്രശ്നങ്ങളുമായി വിളിക്കാമെന്നും കേരള പൊലീസ് പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. ശിശുദിനത്തോടനുബന്ധിച്ച് ആണ് കേരളാപൊലീസിന്റെ ഈ പോസ്റ്റ്. കഴിഞ്ഞ ദിവസം സൂപ്പർ ലീഗ് കേരള മത്സരത്തിനു ശേഷം പൃഥ്വിരാജിന്റേയും ബേസിലിന്റെയും വൈറലായ ഒരു വീഡിയോയുടെ ഫോട്ടോ ഉപയോഗിച്ചാണ് കേരള പൊലീസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സ്റ്റേഡിയത്തില്‍ സൂപ്പര്‍ ലീഗ് കേരളയുടെ ഉദ്ഘാടന പതിപ്പിന്റെ ഫൈനല്‍ വേദിയില്‍ നടന്ന സംഭവമാണ് ബേസിലിനെ സോഷ്യൽമീഡിയയിൽ ട്രോളുകൾക്കിടയായ്‌ക്കിയിരുന്നു. ഈ സംഭവത്തെയാണ് ഇതിനായി കേരളാപൊലീസ് ഉപയോഗിച്ചിരിക്കുന്നത്

ALSO READ: നിങ്ങളുടെ ബ്രൈറ്റ് ലൈറ്റ് മറ്റുള്ളവർക്ക് ഇരുട്ടാകരുത്

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

‘ചിരി’പദ്ധതി
കുട്ടികളിലെ മാനസികസമ്മര്ദ്ദം ലഘൂകരിക്കാനായി പോലീസ് ആരംഭിച്ച പദ്ധതിയാണ് ചിരി. ചിരിയുടെ 9497900200 എന്ന ഹെല്പ് ലൈന് നമ്പരിലേക്ക് കുട്ടികള്ക്ക് മാത്രമല്ല അധ്യാപകരും മാതാപിതാക്കളും കുട്ടികളുടെ പ്രശ്നങ്ങളുമായി വിളിക്കാം.

അതേസമയം ഓൺലൈൻ നടക്കുന്ന തട്ടിപ്പുകൾക്കെതിരെ നിരന്തരം കേരള പൊലീസ് ജാഗ്രത മുന്നറിയിപ്പ് നൽകാറുണ്ട്. അത്തരം തട്ടിപ്പുകളിൽ പെട്ടാൽ വിളിക്കേണ്ട എമർജൻസി നമ്പറും ഇവർ സോഷ്യൽമീഡിയ പോസ്റ്റിൽ പങ്കുവെയ്ക്കാറുണ്ട്. ഓൺലൈൻ വഴി നടക്കുന്ന പലതരത്തിലുള്ള തട്ടിപ്പുകൾക്കെതിരെ ജനങ്ങൾ ജാരരൂകരാകാനായിട്ടാണ് ഈ മുന്നറിയിപ്പ് പോസ്റ്റുകൾ പങ്കുവെയ്ക്കുന്നത്. കേരളാപൊലീസിന്റെ ഇത്തരം പോസ്റ്റുകൾക്ക് ജനങ്ങൾക്കിടയിൽ വൻ സ്വീകാര്യതയും ലഭിക്കാറുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News