‘സുമലതയെ പോലെ പെട്ട് പോകാതിരിക്കാൻ 1930 ലേക്ക് വിളിക്കാം’

kerala police

ഓൺലൈൻ തട്ടിപ്പിന് ഇരയാകുന്നതിനെതിരെ നിരവധി മുന്നറിയിപ്പുകളാണ് കേരള പൊലീസ് സോഷ്യൽമീഡിയ പേജുകളിൽ പങ്കുവെയ്ക്കുന്നത്. വീഡിയോകളായും സന്ദേശങ്ങളായും ജനങ്ങൾക്ക് ആവശ്യമായ സൈബർ തട്ടിപ്പ് മുന്നറിയിപ്പുകളാണ് കേരള പൊലീസ് തങ്ങളുടെ സോഷ്യൽമീഡിയ പേജിൽ പങ്കുവെയ്ക്കാറുള്ളത്. മികച്ച പ്രതികരണങ്ങളും ഇതിനു ലഭിക്കാറുണ്ട്.

ഓൺലൈൻ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് സന്ദേശം സെലിബ്രിറ്റികൾ ഉൾപ്പടെ വ്യക്തമാക്കുന്ന വീഡിയോകളും റീലുകളും കേരള പൊലീസ് പങ്കുവെയ്ക്കാറുണ്ട്. ഇതുമായി ബന്ധപ്പെട്ട ഷോർട് ഫിലിമുകളും കേരള പൊലീസിന്റെ പേജുകളിൽ ഷെയർ ചെയ്യാറുണ്ട്.

ഇപ്പോഴിതാ അവതാരകയും നടിയുമായ പേർളി മാണി ചെയ്ത ഒരു വീഡിയോ ആണ് കേരള പൊലീസ് പങ്കുവെച്ചിരിക്കുന്നത്. സാമ്പത്തിക തട്ടിപ്പുമായി ബന്ധപെട്ട ഇത്തരം ചതിക്കുഴികളിൽ വീഴാതിരിക്കാനും അത്തരത്തിൽ എന്തെങ്കിലും തട്ടിപ്പിന് ഇരയായാൽ സൈബർ പോലീസിനെ അറിയിക്കാനുമായി ബന്ധപെട്ട ഒരു വീഡിയോ ആണ് മുന്നറിയിപ്പ് പോലെ പേർളി മാണി ചെയ്തിരിക്കുന്നത്.’ സുമലതയെ പോലെ പെട്ട് പോകാതിരിക്കാൻ ഓൺലൈൻ തട്ടിപ്പിനിരയായാൽ 1930 എന്ന നമ്പറിലേക്ക് വിളിച്ച് സൈബർ പൊലീസിനെ അറിയിക്കുക’ എന്നാണ് പേർളിയുടെ വീഡിയോ പങ്കുവെച്ചുകൊണ്ട് കേരള പൊലീസ് കുറിച്ചത്.

also read: പിണറായി വിജയന്‍ സര്‍ക്കാറിന്റെ ഇച്ഛാശക്തി; സംസ്ഥാനത്തെ ദേശീയപാത വികസനം പൂര്‍ത്തീകരണത്തിലേക്ക് അടുക്കുന്നു
ഓൺലൈൻ തട്ടിപ്പുകൾ ഇന്ന് ഏറെ വർധിക്കുന്ന സാഹചര്യത്തിൽ കൂടിയാണിത്. പല രീതിയിലും പണം നഷ്ടപ്പെടാൻ ഇത് വഴിയൊരുക്കും. ജോലി തട്ടിപ്പുകളായും മറ്റ് പല വാഗ്‌ദാനങ്ങളായും പണം തട്ടുക എന്നതാണ് സൈബർ തട്ടിപ്പിലൂടെ നടക്കുന്നത്. ഇതിനെതിരെ ജാഗരൂകരായിരിക്കുക എന്നതും പണം നഷ്ടമാകുക എന്നതുമാണ് പൊലീസ് മുന്നറിയിപ്പ് സന്ദേശത്തിലൂടെ വ്യക്തമാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News