അടിച്ച് കേറിവാ മക്കളേ; എന്ത് ആവശ്യത്തിനും ഞങ്ങൾ എപ്പോഴും നിങ്ങളോടൊപ്പം ഉണ്ട്: കേരള പൊലീസ്

എന്ത് ആവശ്യത്തിനും കുട്ടികളോടൊപ്പം ഉണ്ടെന്ന പോസ്റ്റുമായി കേരള പൊലീസ്. സ്കൂൾ തുറന്ന സാഹചര്യത്തിൽ കൂടിയാണ് ഈ പോസ്റ്റ്. എപ്പോഴും നിങ്ങളോടൊപ്പം ഉണ്ട് എന്നും എപ്പോൾ വേണമെങ്കിലും 112 എന്ന നമ്പറിൽ വിളിച്ചോളൂ എന്നുമാണ് കേരളാപൊലീസ് പങ്കുവെച്ച പോസ്റ്റിൽ പറയുന്നത്. കൂടാതെ ആരിൽ നിന്നെങ്കിലും മോശം പെരുമാറ്റമുണ്ടായാൽ ഉടൻ അധ്യാപകരെ അറിയിക്കുക എന്നും എപ്പോൾ വേണമെങ്കിലും 112 എന്ന നമ്പറിൽ വിളിക്കാമെന്നും പോസ്റ്റിൽ പറയുന്നു.

ALSO READ: ‘അലോഷ്യസിന്റെ വാഹനത്തിൽ വാറ്റ് ചാരായം കണ്ടിരുന്നു’; അലോഷ്യസ് സേവ്യറിനെതിരെ എ അനന്തകൃഷ്ണൻ, തിരുവഞ്ചൂർ രാധാകൃഷ്ണന് നൽകിയ പരാതിയുടെ പകർപ്പ് കൈരളി ന്യൂസിന്

കേരള പൊലീസിന്റെ ഫേസ്ബുക് പോസ്റ്റ്

പ്രിയപ്പെട്ട കുട്ടികളേ,
എന്ത് ആവശ്യത്തിനും ഞങ്ങൾ എപ്പോഴും നിങ്ങളോടൊപ്പം ഉണ്ട്. എപ്പോൾ വേണമെങ്കിലും 112 എന്ന നമ്പറിൽ ഞങ്ങളെ വിളിച്ചോളൂ. എല്ലാവിധ ആശംസകളും നേരുന്നു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News