ഓൺലൈൻ ജോലിത്തട്ടിപ്പുകൾ എങ്ങനെ തിരിച്ചറിയാം ? വീഡിയോയുമായി കേരള പൊലീസ്

ഓൺലൈൻ ജോലിത്തട്ടിപ്പുകൾ എങ്ങനെ തിരിച്ചറിയാം ? എന്ന വീഡിയോ പങ്കുവെച്ച് കേരള പൊലീസ്. ജോലി തട്ടിപ്പുകൾ പെരുകുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു വീഡിയോ. ജോലി വാഗ്ദാനം ചെയ്യുന്ന കമ്പനികളുടെ യഥാർത്ഥ വെബ്സൈറ്റ് അല്ലെങ്കിൽ ഫേസ്ബുക് തുടങ്ങിയ സോഷ്യൽ മീഡിയ പേജുകൾ കണ്ടെത്തുക. ഇതിനായി സെർച്ച് എഞ്ചിൻ നോക്കുകയാണെകിൽ കമ്പനിയുടെ വ്യജ സൈറ്റിലേക്ക് നയിക്കാനും സാധ്യതയുണ്ട് എന്നും ഓർക്കണം.

ALSO READ:2025 നവംബർ ഒന്നോടെ അതിദാരിദ്ര്യം സമ്പൂർണ്ണമായി തുടച്ചുനീക്കിയ സംസ്ഥാനമായി കേരളം മാറും; മന്ത്രി എം ബി രാജേഷ്

മറ്റേതെങ്കിലും പ്രമുഖ ജോബ് സൈറ്റുകളിൽ ഈ കമ്പനിയുടെ ജോലി വാഗ്ദാനം കണ്ടെത്താൻ കഴിയുമോ എന്നും നോക്കണം.ഈ കമ്പനികളെ കുറിച്ചുള്ള റിവ്യൂകൾ പരിശോധിക്കണം. കമ്പനിയുടെ വെബ്സൈറ്റ് ലിങ്ക് സെക്യൂർ ആണെന്ന് ഉറപ്പുവരുത്തണം.ജോലി ഓഫർ ചെയ്യുമ്പോൾ പണം മുൻകൂറായി നൽകരുതെന്നും വീഡിയോ സന്ദേശത്തിൽ പറയുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News