അന്വേഷണ മികവിന്റെ കാര്യത്തിൽ കേരള പൊലീസിനെ വെല്ലാൻ ലോകത്ത് മറ്റ് സേനകൾ ഇല്ല എന്നാണ് പൊതുവേ പറയുന്നത്. ഇത് അതിശയോക്തി അല്ല എന്ന് തെളിയിച്ചിരിക്കുകയാണ് പുന്നപ്ര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ. അർദ്ധരാത്രിയിൽ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ ശേഷം നിർത്താതെ പോയ വാഹനം ശാസ്ത്രീയമായ അന്വേഷണത്തിലൂടെ കണ്ടെത്തിയിരിക്കുകയാണ് ഇവർ.
ALSO READ: കോഴിക്കോട് എന്‍ഐടിയിലെ രാത്രി നിയന്ത്രണം ; വിദ്യാര്‍ഥികള്‍ അനിശ്ചിതകാല സമരത്തിലേക്ക്
കഴിഞ്ഞ പതിനാറാം തീയതിയാണ് പുന്നപ്ര സ്റ്റേഷൻ പരിധിയിൽ ഫൽഗുണൻ എന്ന 69 കാരനെ വാഹനമിടിച്ച് കൊലപ്പെടുത്തിയത്. പുലർച്ചയാണ് പൊലീസ് വിവരം ലഭിക്കുന്നത് ഉടൻതന്നെ പുന്നപ്ര സബ്ഇൻസ്പെക്ടർ ആനന്ദിന്റെ നേതൃത്വത്തിൽ പ്രത്യേക ടീം തയ്യാറാക്കി അന്വേഷണം ആരംഭിച്ചു. നൂറുകണക്കിന് വാഹനങ്ങളും സിസിടിവിയും മറ്റും പരിശോധിച്ചെങ്കിലും കൃത്യമായ ഒരു വിവരവും പൊലീസിനെ ലഭിച്ചില്ല. മരണപ്പെട്ട ഫൽഗുണന്റെ വീട്ടിൽ നിന്ന് ലഭിച്ച വിവരവും കൃത്യമായിരുന്നില്ല അതുകൊണ്ടുതന്നെ അപകടം നടന്ന സമയത്തെക്കുറിച്ച് പൊലീസിന് യാതൊരു ധാരണയുമില്ലായിരുന്നു. അങ്ങനെയിരിക്കയാണ് ഫോറൻസിക് വിഭാഗത്തിന്റെ കയ്യിൽ നിന്നും ചില സൂചനകൾ പൊലീസിന് ലഭിച്ചത്. ഇത് പിന്തുടർന്നായിരുന്നു തുടർന്നുള്ള അന്വേഷണം.
കഴിഞ്ഞ ഒരു മാസത്തിനിടയിൽ മൂന്ന് അപകടങ്ങളാണ് സമാനമായ രീതിയിൽ ദേശീയപാതയിൽ ഉണ്ടായത്. ഹൈവേയുടെ നിർമ്മാണം നടക്കുന്നതിനാൽ കൃത്യമായ സിസിടിവി പോലും പൊലീസിന് ലഭ്യമല്ല എങ്കിലും തങ്ങളുടെ അന്വേഷണ മികവിന്റെ മുന്നിൽ ഒരാൾക്കും രക്ഷപ്പെടാൻ കഴിയില്ല എന്ന് തെളിയിച്ചിരിക്കുകയാണ് കേരള പൊലീസ്. അപകടത്തിനുശേഷം മലപ്പുറത്തേക്ക് പോയ വാഹനവും ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവറെ റിമാൻഡ് ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here