കഴക്കൂട്ടത്ത് നിന്ന് കാണാതായ പെൺകുട്ടിയെ തിരികെയെത്തിക്കാൻ കേരള പൊലീസ് സംഘം ഇന്ന് വിശാഖപട്ടണത്ത്

തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ പെൺകുട്ടിയെ തിരികെ എത്തിക്കാൻ കേരള പൊലീസ് സംഘം ഇന്ന് വിശാഖപട്ടണത്ത് എത്തും. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണത്തിനുള്ള കുട്ടിയ്ക്ക്, അസാമിലേക്ക് പോകണം എന്ന ആഗ്രഹമാണ് കഴിഞ്ഞദിവസം കണ്ട മലയാളി സമാജം പ്രവർത്തകരോട് കുട്ടി പങ്കുവെച്ചത്. ഈ സാഹചര്യത്തിൽ മജിസ്ട്രേറ്റിൻ്റെ അനുമതി തേടിയ ശേഷമാകും കുട്ടിയെ കേരള പൊലീസിനൊപ്പം തിരികെ അയക്കുക.

Also Read; കൊല്‍ക്കത്ത സംഭവം; മുന്‍ പ്രിന്‍സിപ്പലിനെയും നാല് ഡോക്ടര്‍മാരെയും നുണ പരിശോധനയ്ക്ക് വിധേയമാക്കും

ഇക്കഴിഞ്ഞ 20 -നാണ് ആസാമി സ്വദേശികളുടെ മകളും, 13 വയസുകാരിയുമായ പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതായത്. അമ്മ വഴക്കുപറഞ്ഞതിനെത്തുടർന്ന് പെൺകുട്ടി വീടുവിട്ടിറങ്ങുകയായിരുന്നു. . 36 മണിക്കൂർ നീണ്ട തെരച്ചിലിനോടുവിലാണ് വിശാഖപട്ടണത്ത് വെച്ച് കേരള സമാജം പ്രതിനിധികൾ കുട്ടിയെ കണ്ടെത്തിയത്. ശേഷം കുട്ടി മാതാപിതാക്കളുമായി സംസാരിച്ചു. കുട്ടിയെ കണ്ടെത്തിയ കേരള പൊലീസിനും കേരള സമൂഹത്തിനും കുടുംബം നന്ദി അറിയിച്ചു.

Also Read; മലയാളികള്‍ ഇങ്ങനെയാണ്, സര്‍ക്കാരിന്റേത് കാര്യക്ഷമമായ ഇടപെടല്‍’; തസ്മിദിനെ തിരിച്ചറിഞ്ഞ മലയാളി സമാജാംഗം എന്‍എം പിള്ള

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News