കേരള പൊലീസ് രാജ്യത്തെ ഏറ്റവും മികച്ച സേന: മുഖ്യമന്ത്രി

രാജ്യത്തെ ഏറ്റവും മികച്ച സേനയാണ് കേരള പൊലീസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പേരൂർക്കട എസ് എ പി ഗ്രൗണ്ടിൽ കേരളപ്പിറവി, കേരള പൊലീസ് രൂപീകരണദിനം എന്നിവയോടനുബന്ധിച്ചുള്ള പൊലീസ് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള പൊലീസിന്‍റെ വളർച്ച അത്ഭുതാവഹമാണ്. പൊലീസിൽ സമ്മാനതകളില്ലാത്ത മാറ്റമാണ് കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഉണ്ടായത്.  കുറ്റാന്വേഷണത്തിൽ ആധുനിക രീതികൾ മികച്ച രീതിയിൽ ഉപയോഗിക്കുന്നതായും സൈബർ അന്വേഷണ മേഖലയിലെ മികവ് എടുത്തു പറയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ദില്ലി മദ്യനയക്കേസ്; അരവിന്ദ് കെജരിവാൾ ഇന്ന് ഇ ഡി മുന്നിൽ ഹാജരായേക്കും

പ്രതിസന്ധി ഘട്ടങ്ങളിൽ സാമൂഹ്യ സേവനം നൽകുന്ന സേനയായി മാറി. സാമൂഹ്യ പ്രതിബദ്ധതയോടു കൂടിയുള്ള പ്രവർത്തനം ഇനിയും തുടരണം. വനിതകളുടെ പ്രാതിനിധ്യം വർദ്ധിപ്പിക്കുക എന്നതാണ് സർക്കാരിന്‍റെ നയം. 4552 വനിതകൾ പൊലീസിൽ ഉണ്ട്. ക‍ഴിഞ്ഞ ഏ‍ഴ് വര്‍ഷ കാലയളവില്‍ നിരവധി നിരവധി നിയമനങ്ങള്‍ നടന്നതായും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തെ മികച്ച ക്രമസമാധാനമുള്ള സംസ്ഥാനമായി കേരളം നിരവധി തവണ തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്ത് വർഗീയ സംഘർഷം ഇല്ലാത്ത ഏക സ്ഥാനം കേരളമാണ്. ഇതിൽ കേരള പൊലീസിന്‍റെ സേവനം വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.

ലോകം തന്നെ ശ്രദ്ധിക്കുന്ന തരത്തിൽ മതനിരപേക്ഷത നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളംഅതുകൊണ്ടാണ് ഇവിടെ വിദ്വേഷപ്രചാരണങ്ങൾക്കും വർഗീയ സംഘർഷങ്ങൾക്കും സ്ഥാനമില്ലാത്തതെന്നും  മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്ന് ഭീഷണി; പൊലീസ് കേസെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News