തമിഴ്‌നാട് പൊലീസ് ഒന്നരവര്‍ഷമായി തെരഞ്ഞുക്കൊണ്ടിരുന്ന നിരവധി മോഷണ കേസുകളിലെ പ്രതിയെ ചിറ്റാര്‍ പൊലീസ് പിടികൂടി. പ്രതിയെ തമിഴ്‌നാട് പൊലീസിന് കൈമാറി. തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശി മൈദീന്‍ പിച്ചയാണ് അറസ്റ്റിലായത്. ചിറ്റാര്‍ എസ് ഐ രവീന്ദ്രന്‍ നായര്‍, സി പി ഓമാരായ മിഥുന്‍, അനീഷ് എന്നിവരടങ്ങിയ സംഘമാണ് ഒളിവില്‍ കഴിഞ്ഞിരുന്ന മോഷ്ടാവിനെ സാഹസികമായി പിടികൂടിയത്. തുടര്‍ന്ന്, തമിഴ്‌നാട് തിരുനെല്‍വേലി കല്ലിടിക്കുറിച്ചി എസ് ഐ അല്‍വറിനും സംഘത്തിനും ഇയാളെ കൈമാറി.
READ ALSO:തീര്‍ഥാടന ടൂറിസം; ശബരിമലയ്ക്കായി ബഹുഭാഷാ മൈക്രോസൈറ്റ്
വാഹനമോഷണം ശീലമാക്കിയ പ്രതി, കഴിഞ്ഞ 30ന് കല്ലിടിക്കുറിച്ചിയില്‍ നിന്നും ബജാജ് പ്ലാറ്റിന മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് സീതത്തോട് എത്തിയ മോഷ്ടാവ് ടൈല്‍സ് പണിയും മേസ്തിരി പണിയുമൊക്കെയായി പലര്‍ക്കൊപ്പം കൂടി. പ്രദേശം വളഞ്ഞ പൊലീസ് സംഘം, തമിഴ്‌നാട് പൊലീസ് അയച്ച പ്രതിയുടെ ഫോട്ടോ കാട്ടി തദ്ദേശവാസികളില്‍ ചിലരോട് അന്വേഷണം നടത്തി. കഴിഞ്ഞ രാത്രി ഒമ്പതോടെ ഇയാളുടെ താമസസ്ഥലം പൊലീസ് കണ്ടെത്തി തിരിച്ചറിഞ്ഞു പിടികൂടുകയായിരുന്നു. തമിഴ്‌നാട് പൊലീസ് സംഘവും ഒപ്പമുണ്ടായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.
READ ALSO:പാഠപുസ്‌തകങ്ങളില്‍ നിന്ന് ‘ഇന്ത്യ’ മാറ്റരുത്; പ്രധാനമന്ത്രിക്ക് കത്തയച്ച് മന്ത്രി വി ശിവന്‍കുട്ടി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here