കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 -കാരിയെ തിരികെനാട്ടിലെത്തിച്ചു; കുട്ടി സിഡബ്ല്യുസിയുടെ സംരക്ഷണത്തിൽ

തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 കാരിയെ നാട്ടിലെത്തിച്ചു. കേരള എക്സ്പ്രസ്സ്‌ ട്രെയിനിലാണ് കുട്ടിയുമായുള്ള സംഘം തിരുവനന്തപുരത്ത് എത്തിയത്. കുട്ടി നിലവിൽ സിഡബ്ല്യുസിയുടെ സംരക്ഷണയിലാണ്. ഇന്ന് അവധി ദിവസമാണെങ്കിലും കുട്ടിയുടെ മൊഴി രേഖപ്പെടുത്താൻ പ്രത്യേക സിറ്റിംഗ് നടക്കും.

Also Read; “സ്ത്രീകൾക്ക് ഒപ്പം”എന്നത് കേവലം കയ്യടി നേടാനുള്ള ഒരു വാചകമല്ലെന്ന് സർക്കാർ വീണ്ടും തെളിയിച്ചു; എഎ റഹീം എംപി

ഈ മാസം ഇരുപതാം തീയതി കാണാതായ പെൺകുട്ടിയെ 21 -ാം തീയ്യതിയാണ് വിശാഖപട്ടണത്ത് നിന്ന് കണ്ടെത്തുന്നത്. നേരത്തെ അസമിലേക്ക് തിരിച്ചു പോകണം എന്നുള്ള ആഗ്രഹം കുട്ടി പ്രകടിപ്പിച്ചിരുന്നെങ്കിലും നിലവിൽ കേരളത്തിൽ കഴിയാൻ താല്പര്യമുണ്ടെന്ന് കുട്ടി പറഞ്ഞതായി അധികൃതർ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിക്കും, കുട്ടിയുടെ മാതാപിതാക്കൾക്കും പ്രത്യേക കൗൺസിൽ നൽകും.

Also Read; നേരത്തെ പരാതി നൽകിയിട്ടും A.M.M.A യാതൊരു നടപടിയും സ്വീകരിച്ചില്ല; ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ കൂടുതൽ വെളിപ്പെടുത്തലുമായി നടിമാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News