പറപ്പിക്കലിന് കിട്ടിയ പണി കണ്ടോ? വീഡിയോയുമായി കേരളാ പൊലീസ്

അമിതവേഗം പലപ്പോഴും റോഡ് അപകടങ്ങള്‍ വിളിച്ചു വരുത്തുകയും ജീവന്‍ പൊലിയുന്നതിന് കാരണമാവുകയും ചെയ്യാറുണ്ട്. പൊതുനിരത്തുകളില്‍ നിഷ്‌ക്കര്‍ഷിച്ചിട്ടുള്ള വേഗപരിധിയില്‍ മാത്രം വാഹനം ഓടിക്കണമെന്നാണ് മോട്ടോര്‍ വാഹന നിയമം പറയുന്നത്. എന്നാല്‍ പലരും ഇത് ലംഘിക്കുന്നതാണ് അപകടത്തിന് കാരണമാകുന്നത. ഇപ്പോള്‍ അമിതവേഗത്തിന്റെ ആപത്ത് ചൂണ്ടിക്കാണിക്കുന്ന മുന്നറിയിപ്പ് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് കേരള പൊലീസ്.

പറപ്പിക്കലിന് കിട്ടിയ പണി കണ്ടോ? എന്ന് ഓര്‍മ്മിപ്പിച്ച് കൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. കാട്ടിലൂടെ അമിതവേഗത്തില്‍ പാഞ്ഞ രണ്ടു ബൈക്ക് യാത്രക്കാര്‍ക്ക് സംഭവിച്ചതാണ് വീഡിയോയുടെ ഉള്ളടക്കം. നിയന്ത്രണം വിട്ട് രണ്ടു ബൈക്ക് യാത്രക്കാര്‍ റോഡില്‍ നിന്ന് കാട്ടിലേക്ക് പാഞ്ഞുകയറി മറിഞ്ഞ് വീഴുന്നതാണ് അവസാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News