ഓൺലൈൻ തട്ടിപ്പുകാർ സ്വീകരിക്കുന്ന നിരവധി മാർഗ്ഗങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകി കേരള പൊലീസ്.
സാധാരണക്കാർ മുതൽ അഭ്യസ്തവിദ്യർ വരെ ഇവരുടെ ചതിക്കുഴികളിൽ പെടുന്ന വാർത്തകളെ കുറിച്ചാണ് മുന്നറിയിപ്പ്. എന്നാൽ വ്യത്യസ്തമായ രീതിയിലാണ് ഈ പോസ്റ്റ് ഉള്ളത്.
ALSO READ: എംഎം മണിക്കെതിരെ വംശീയ അധിക്ഷേപവുമായി കോൺഗ്രസ് ദേവികുളം മണ്ഡലം കൺവീനർ ഒ ആർ ശശി
‘സൈബർ ഫ്രോഡുകളിൽ നോട്ട ആകട്ടെ നമ്മുടെ സ്ഥാനാർഥി’ എന്ന വരികൾ ഉൾപ്പെടുത്തി കേരള പൊലീസ് പങ്കുവെച്ച പോസ്റ്റാണ് വോട്ടിംഗ് മെഷീന്റെ രൂപത്തിലുള്ള ചിത്രത്തോട് കൂടിയാണ്. സ്ഥാനാർത്ഥികളുടെ പേരുകൾ നൽകുന്നിടത്ത് വിവിധതരം തട്ടിപ്പുകൾ ഏതൊക്കെയെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. എലെക്ഷൻ കാലം പ്രമാണിച്ച് കൂടിയാണ് ഇത്തരത്തിലൊരു ചിത്രം കേരള പൊലീസ് പങ്കുവെച്ചത്
തട്ടിപ്പുകാർ ഒരുക്കുന്ന ഓൺലൈൻ കെണികളിൽ വീഴാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും തട്ടിപ്പിനിരയായാൽ എത്രയും വേഗം 1930 എന്ന നമ്പറിൽ പൊലീസിനെ അറിയിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here