പെൻസിൽ പാക്കിംഗ് ജോലിയിലൂടെ വീട്ടിലിരുന്ന് ലക്ഷങ്ങൾ നേടാം; മുന്നറിയിപ്പുമായി കേരള പൊലീസ്

പ്രമുഖ പെൻസിൽ കമ്പനികളിൽ പാക്കിംഗ് ജോലിയുടെ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. പെൻസിൽ കമ്പനികളിൽ പാക്കിംഗ് ജോലിയിലൂടെ വീട്ടിലിരുന്നു ലക്ഷങ്ങൾ നേടാമെന്ന വാഗ്ദാനവുമായി സമൂഹമാധ്യമങ്ങളില്‍ വരുന്ന പരസ്യം തട്ടിപ്പാണ് എന്നും കേരള പൊലീസ് പങ്കുവെച്ച സോഷ്യൽമീഡിയ പോസ്റ്റിൽ വ്യക്തമാക്കി.നടരാജ് പെൻസിലിന്റെ പേരിൽ ആണ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്നത്.

ALSO READ: ക്യാപ്റ്റൻ വിക്രം ബത്രയുടെ അമ്മ അന്തരിച്ചു

ഇത്തരം ജോലി വാഗ്ദാനം ചെയ്തുള്ള പരസ്യങ്ങളിൽ വിളിക്കേണ്ട മൊബൈല്‍ നമ്പര്‍ വരെ നല്‍കിയാണ് തട്ടിപ്പ് എന്നും പല പോസ്റ്റുകളിലും പല നമ്പറുകൾ ആണ് കൊടുത്തിരിക്കുന്നത് എന്നും പോസ്റ്റിൽ വ്യക്തമാക്കി. ഉയര്‍ന്ന ശമ്പളം പ്രതീക്ഷിച്ച് ജോലിക്ക് വേണ്ടി വാട്സാപ് നമ്പറില്‍ ബന്ധപ്പെടുന്നവരോട് ഗൂഗിള്‍ പേ വഴിയോ ഫോണ്‍പേ വഴിയോ രജിസ്ട്രേഷന്‍ ഫീസ് ആവശ്യപ്പെടും. തുടർന്ന് ഫോട്ടോ വാങ്ങി കമ്പനിയുടെതന്നെ രീതിയിൽ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് അയച്ചുകൊടുക്കും.മേല്‍വിലാസം വെരിഫൈ ചെയ്യാനും കൊറിയർ ചാര്‍ജ്ജായി പണം ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടത്തുന്നത്.

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം തന്നെ വിവരം 1930 ൽ അറിയിക്കുക. എന്നും www cybercrime gov in എന്ന വെബ്‌സൈറ്റിൽ പരാതി രജിസ്റ്റർ ചെയ്യാവുന്നതാണെന്നും പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

ALSO READ: ‘വിഷമോ കൂടിയ അളവിലുള്ള മരുന്നുകളോ നല്‍കിയാവാം കുട്ടികളെ കൊലപ്പെടുത്തിയത്’, യുഎസിലെ മലയാളി ദമ്പതികളുടെ മരണം കൊലപാതകം

കേരള പൊലീസിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്
പ്രമുഖ പെൻസിൽ കമ്പനികളിൽ പാക്കിംഗ് ജോലി, വീട്ടിലിരുന്നു ലക്ഷങ്ങൾ നേടാമെന്ന് വാഗ്ദാനവുമായി സമൂഹമാധ്യമങ്ങളില് വരുന്ന പരസ്യം തട്ടിപ്പാണ്.

ഇത്തരം ജോലി വാഗ്ദാനം ചെയ്തുള്ള പരസ്യങ്ങളിൽ വിളിക്കേണ്ട മൊബൈല് നമ്പര് വരെ നല്കിയാണ് തട്ടിപ്പ്. പല പോസ്റ്റുകളിലും പല നമ്പറുകൾ ആണ് കോൺടാക്റ്റ് നമ്പറായി കൊടുത്തിരിക്കുന്നത്. ഉയര്ന്ന ശമ്പളം പ്രതീക്ഷിച്ച് ജോലിക്ക് വേണ്ടി വാട്സാപ് നമ്പറില് ബന്ധപ്പെടുന്നവരോട് ഗൂഗിള് പേ വഴിയോ ഫോണ്പേ വഴിയോ രജിസ്ട്രേഷന് ഫീസ് ആവശ്യപ്പെടും. അടുത്ത പടി ഫോട്ടോ വാങ്ങി കമ്പനിയുടെതെന്ന രീതിയിൽ വ്യാജ തിരിച്ചറിയല് കാര്ഡ് അയച്ചുകൊടുക്കും. മേല്വിലാസം വെരിഫൈ ചെയ്യാനും കൊറിയർ ചാര്ജ്ജായി പണം ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടത്തുന്നത്. നടരാജ് പെൻസിലിന്റെ പേരിൽ ജോലി വാഗ്ദാനം ചെയ്യുന്ന പോസ്റ്റുകൾ തട്ടിപ്പാണ് എന്ന് കമ്പനി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം [ GOLDEN HOUR ] തന്നെ വിവരം 1930 ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.www cybercrime gov in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News