പത്ത് വച്ചാൽ നൂറ്, നൂറ് വച്ചാൽ ആയിരം, ആയിരം വച്ചാൽ പതിനായിരം; സൂക്ഷിക്കുക

kerala police

പെട്ടെന്ന് പണം സമ്പാദിക്കാമെന്നു കരുതി ടെലിഗ്രാം, വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ ഇത്തരം തട്ടിപ്പുകളിൽ വീഴാതെ സൂക്ഷിക്കുവാൻ മുന്നറിയിപ്പ് നൽകി കേരളാ പൊലീസ്. പത്ത് വച്ചാൽ നൂറ്, നൂറ് വച്ചാൽ ആയിരം, ആയിരം വച്ചാൽ പതിനായിരം ഇങ്ങനെയാകും പലതരം വാഗ്ദാനങ്ങൾ നൽകുക എന്നും മുന്നറിയിപ്പ് വീഡിയോയിൽ പറയുന്നു.

സാമ്പത്തികത്തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികൾ എത്രയും വേഗം 1930 എന്ന നമ്പറിൽ പൊലീസിനെ അറിയിക്കുവാനും പണം നഷ്ടമായി ആദ്യത്തെ ഒരു മണിക്കൂറിൽ തന്നെ പരാതി നൽകിയാൽ പണം തിരിച്ചുലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.എന്നും കേരള പൊലീസ് സോഷ്യൽ മീഡിയ പേജിൽ വ്യക്തമാക്കി.. കൂടാതെ www.cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.

ALSO READ:മിന്നും…മിന്നി തിളങ്ങും; തിരുവനന്തപുരം ബേക്കറി ജംഗ്ഷൻ പാലത്തിന് രാത്രിയിൽ പുതിയ ലുക്ക്

കേരളാപൊലീസിന്റെ പോസ്റ്റിന്റെ പൂർണരൂപം

പത്ത് വച്ചാൽ നൂറ്, നൂറ് വച്ചാൽ ആയിരം, ആയിരം വച്ചാൽ പതിനായിരം
അങ്ങനെ വാഗ്ദാനങ്ങൾ പലതായിരിക്കും. പെട്ടെന്ന് പണം സമ്പാദിക്കാമെന്നു കരുതി ടെലിഗ്രാം, വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ ഇത്തരം തട്ടിപ്പുകളിൽ വീഴാതെ സൂക്ഷിക്കുക.
സാമ്പത്തികത്തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികൾ എത്രയും വേഗം 1930 എന്ന നമ്പറിൽ പോലീസിനെ അറിയിക്കുക. പണം നഷ്ടമായി ആദ്യത്തെ ഒരു മണിക്കൂറിൽ തന്നെ പരാതി നൽകിയാൽ പണം തിരിച്ചുലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News