സൈബർ തട്ടിപ്പിനെതിരെ മുന്നറിയിപ്പ് നൽകി കേരളപൊലീസ്. മോഹന വാഗ്ദാനങ്ങളും ഭയപ്പെടുത്തുന്ന നിര്‍ദേശങ്ങളുമായി അവര്‍ ഏതുനിമിഷവും ബന്ധപ്പെട്ടേക്കാം എന്ന മുന്നറിയിപ്പ് സന്ദേശമാണ് അവർ പങ്കുവെച്ചത്.
സൈബര്‍ തട്ടിപ്പുകാരുടെ കണ്‍കെട്ടില്‍ ഭ്രമിച്ചു കെണിയില്‍ വീഴുമ്പോള്‍ ഒരു നിമിഷത്തെ അശ്രദ്ധ നമ്മളെ വലിയ നഷ്ടത്തിലേയ്ക്ക് തള്ളിയേക്കാം എന്നാണ് കേരളപൊലീസ് പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി. സാമ്പത്തികത്തട്ടിപ്പുകളില്‍ അകപ്പെട്ടാല്‍ 1930 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടുക എന്ന് വീഡിയോ ഉൾപ്പടെ പങ്കുവെച്ച് കൊണ്ടാണ് പോസ്റ്റ്.
also read: ‘ഡ്രൈവ് ചെയ്തുകൊണ്ടിരിക്കുമ്പോൾ അഭ്യാസപ്രകടനങ്ങൾ നടത്തി ലൈഫൗട്ടാവുന്നത് എന്തൊരു കഷ്ടമാണ്’; മുന്നറിയിപ്പുമായി എംവിഡി
കേരള പൊലീസിന്റെ ഫേസ്ബുക് പോസ്റ്റ്
പറയരുത്..
മോഹനവാഗ്ദാനങ്ങളും ഭയപ്പെടുത്തുന്ന നിര്‍ദേശങ്ങളുമായി അവര്‍ ഏതുനിമിഷവും നിങ്ങളെ ബന്ധപ്പെട്ടേക്കാം. സൈബര്‍ തട്ടിപ്പുകാരുടെ കണ്‍കെട്ടില്‍ ഭ്രമിച്ചു കെണിയില്‍ വീഴുമ്പോള്‍ ഓര്‍ക്കുക, ഒരു നിമിഷത്തെ അശ്രദ്ധ നമ്മളെ വലിയ നഷ്ടത്തിലേയ്ക്ക് തള്ളിയേക്കാം.
സാമ്പത്തികത്തട്ടിപ്പുകളില്‍ അകപ്പെട്ടാല്‍ 1930 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടുക. ആദ്യത്തെ മണിക്കൂറില്‍ (Golden Hour) തന്നെ വിവരമറിയിക്കുന്നത് നഷ്ടപ്പെട്ട തുക തിരിച്ചുകിട്ടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here