കുട്ടികളെ ഇരു ചക്ര വാഹനങ്ങളിൽ കൊണ്ടു പോകുന്നവർ കൂടുതൽ സർദാ പുലർത്തണം എന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. കൂടെ വരുന്ന കുട്ടിയെ ഹെൽമറ്റ് ധരിപ്പിക്കണം, സ്ട്രാപ്പ് ശരിയായ രീതിയിൽ മുറുക്കിയെന്നു ഉറപ്പു വരുത്തണം എന്ന് പൊലീസ് അറിയിച്ചു.
പെട്ടെന്നു ബ്രേക്ക് ചെയ്യുകയോ വാഹനം വെട്ടിച്ചു മാറ്റുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ കുട്ടികൾ തെറിച്ചു പോയ സംഭവങ്ങൾ നിരവധി തവണ ഉണ്ടായിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. വണ്ടി ഓടിക്കുന്ന ആളെക്കാൾ ഹെല്‍മറ്റ് ധരിക്കാതെ വണ്ടിയിലിരിക്കുന്ന കുട്ടികൾക്ക് അപകട സാധ്യതയുണ്ട് എന്നും പൊലീസ് പറഞ്ഞു.
ALSO READ: ലൈസൻസ്, ആർ സി ബുക്ക് വിതരണം; പ്രിൻ്റിംഗ് വേഗത്തിൽ നടക്കുന്നുണ്ടെന്ന് മന്ത്രി കെ ബി ഗണേഷ്കുമാർ
കേരളം പൊലീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
നമ്മുടെ കുഞ്ഞുങ്ങളുടെ ജീവൻ നമ്മുടെ കയ്യിലാണ് എന്ന തിരിച്ചറിവുണ്ടാകാൻ ഇനിയും വൈകിക്കൂടാ. പെട്ടെന്നു ബ്രേക്ക് ചെയ്യുകയോ വാഹനം വെട്ടിച്ചുമാറ്റുകയോ ചെയ്യേണ്ട സാഹചര്യത്തിൽ കുട്ടികൾ തെറിച്ചുപോയ സംഭവങ്ങൾ പലതവണ ഉണ്ടായിട്ടുള്ളതുമാണ്.
ഇരുചക്രവാഹനങ്ങളിൽ രക്ഷകർത്താവിനോടൊപ്പം യാത്ര ചെയ്യുന്ന ഹെൽമറ്റ് ധരിക്കാത്ത കുട്ടിക്ക് വാഹന ഡ്രൈവറെക്കാൾ പലമടങ്ങ് അപകട സാധ്യതയാണുള്ളത്. അതിനാൽ ഇരുചക്രവാഹന യാത്രയിൽ നാം ഹെൽമറ്റ് ധരിക്കുന്നതിനൊപ്പം കൂടെയുള്ള കുട്ടികളെയും ഹെൽമറ്റ് ധരിപ്പിക്കേണ്ടതാണ്. ഹെൽമറ്റിൻ്റെ സ്ട്രാപ്പ് ശരിയായ രീതിയിൽ മുറുക്കാനും മറക്കരുത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here