പൊതുസ്ഥലങ്ങളിലെ ഹോട്ട്സ്പോട്ട് ഉപയോഗിച്ച് പണമിടപാടുകൾ നടത്താറുണ്ടോ? മുന്നറിയിപ്പുമായി കേരളാ പൊലീസ്

പൊതുസ്ഥലങ്ങളിലെ സൗജന്യ ഹോട്ട്സ്പോട്ടുകൾ സൗകര്യപ്രദമാണെങ്കിലും പലപ്പോഴും അവ സുരക്ഷിതമല്ലെന്നതാണ് യാഥാർത്ഥ്യം. സൗജന്യ ഹോട്ട്സ്പോട്ടുകളിലേക്ക് മൊബൈൽ ഫോൺ ബന്ധിപ്പിച്ച് യു.പി.ഐ, നെറ്റ് ബാങ്കിംഗ് എന്നിവ ഉപയോഗിക്കാതിരിക്കുക. പാസ് വേഡും യു.പി.ഐ ഐഡിയും ഉൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ പബ്ലിക് വൈ ഫൈ മുഖേന ചോരാൻ സാധ്യതയേറെയാണെന്ന് കേരളാ പൊലീസ് അറിയിച്ചു.

ALSO READ: നാഷണൽ മെഡിക്കൽ കമ്മീഷൻ ലോഗോ; മതനിരപേക്ഷ ഇന്ത്യയോടുള്ള വെല്ലുവിളി : എസ്.എഫ്.ഐ

ഫോണിൽ സൂക്ഷിച്ചിരിക്കുന്ന സ്വകാര്യ രേഖകൾ, ഫോട്ടോകൾ, ഫോൺ നമ്പരുകൾ, ലോഗിൻ വിവരങ്ങൾ എന്നിവയും ചോർത്തിയെടുക്കാൻ ഹാക്കർമാർക്ക് ഇതിലൂടെ കഴിയും. പൊതു ഹോട്ട്സ്പോട്ടുകൾ ഉപയോഗിച്ച് സുരക്ഷിതമല്ലാത്ത ആപ്പുകൾ ഡൗൺലോഡ് ചെയ്യുകയോ അക്കൗണ്ടുകൾ എടുക്കുകയോ പണമിടപാടുകൾ നടത്തുകയോ ചെയ്യരുത് എന്നും മുന്നറിയിപ്പ് പൊലീസ് മുന്നറിയിപ്പ് നൽകുന്നു.

ALSO READ: കാലാവസ്ഥാ വ്യതിയാനം; കേരളാ തീരങ്ങളിൽ ജാഗ്രത നിർദേശവുമായി കാലാവസ്ഥാ വകുപ്പ്

ഇത്തരത്തിൽ ഓണലൈൻ വഴി പണം നഷ്ടപ്പെടുകയോ മറ്റ് സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടാവുകയോ ചെയ്താൽ 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന വെബ് സൈറ്റിലോ പരാതി റജിസ്റ്റർ ചെയ്യാം. പരമാവധി വേഗത്തിൽ ഇത്തരം തട്ടിപ്പുകൾ അറിയിക്കാനും പൊലീസ് നിർദേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News