സ്ത്രീകൾക്കായുള്ള സ്വയം പ്രതിരോധ പദ്ധതിയിൽ ആവശ്യമുള്ളവർക്ക് പരിശീലനം നൽകുമെന്ന് അറിയിച്ച് കേരള പൊലീസ്. ആയുധമൊന്നും ഇല്ലാതെ കൈ, കാല്മുട്ട്, തല, തോള് മുതലായ ശരീരഭാഗങ്ങള് ഉപയോഗിച്ച് അക്രമിയെ നേരിടേണ്ടത് എങ്ങനെയെന്ന് ഇതിലൂടെ തികച്ചും സൗജന്യമായി പഠിപ്പിക്കുമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.നിങ്ങൾ ആവശ്യപ്പെടുന്ന സ്ഥലത്ത് നിങ്ങൾക്ക് സൗകര്യപ്രദമായ സമയത്ത് സൗജന്യമായി പരിശീലനം ലഭിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നും വ്യക്തമാക്കിയിട്ടുണ്ട്.വിഡിയോയും പങ്കുവെച്ചിട്ടുണ്ട്.
കേരളപൊലീസിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം
സ്ത്രീ സുരക്ഷയ്ക്ക് പ്രാമുഖ്യം കൊടുത്തുകൊണ്ട് കേരള പോലീസ് നിരവധി പദ്ധതികൾ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. അതിൽ പ്രധാനമാണ് സ്ത്രീകൾക്കായുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടി.
ആയുധമൊന്നും ഇല്ലാതെ കൈ, കാല്മുട്ട്, തല, തോള് മുതലായ ശരീരഭാഗങ്ങള് ഉപയോഗിച്ച് അക്രമിയെ നേരിടേണ്ടത് എങ്ങനെയെന്ന് ഇതിലൂടെ തികച്ചും സൗജന്യമായി പഠിപ്പിക്കും. ഏത് അവസ്ഥയിലും ധൈര്യം കൈവിടാതെ അക്രമികളെ പ്രതിരോധിക്കാന് കുട്ടികളെയും സ്ത്രീകളെയും സജ്ജരാക്കുകയാണ് പദ്ധതിയുടെ കാതല്. വിദ്യാലയങ്ങൾ, റസിഡൻസ് അസോസിയേഷനുകൾ, കുടുംബശ്രീ കൂട്ടായ്മകൾ എന്നിങ്ങനെ ആർക്കും ഈ പരിശീലനത്തിനായി പോലീസിനെ സമീപിക്കാം. നിങ്ങൾ ആവശ്യപ്പെടുന്ന സ്ഥലത്ത് നിങ്ങൾക്ക് സൗകര്യപ്രദമായ സമയത്ത് സൗജന്യമായി പരിശീലനം ലഭിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
സംസ്ഥാനത്തൊട്ടാകെ അഞ്ചുലക്ഷത്തിലധികം ആളുകള്ക്ക് ഇതിനകം തന്നെ പദ്ധതിയിലൂടെ പരിശീലനം ലഭിച്ചിട്ടുണ്ട്. പ്രത്യേക പരിശീലനം ലഭിച്ച വനിതാ പോലീസ് ഉദ്യോഗസ്ഥർ അടങ്ങിയ ടീം നൽകുന്ന ഈ പരിശീലനം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ലഭ്യമാണ്.
പരിശീലനം ആവശ്യമുള്ളവർ nodalofficer.wsdt.phq@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അറിയിക്കുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here