ട്രാക്ക് മൈ ട്രിപ്പ് ;യാത്രാവേളയില്‍ സഹായവുമായി കേരള പൊലീസ്

യാത്രാവേളയില്‍ പൊലീസ് സഹായം ലഭ്യമാക്കാനുമുള്ള സേവനവുമായി കേരള പൊലീസ്.
പോൽ – ആപ്പിന്റെ സഹായത്തോടെ യാത്ര സുരക്ഷിതമാക്കാം എന്ന് കേരളാപൊലീസ് ഫേസ്ബുക് പേജിലൂടെ അറിയിച്ചു.ഒ റ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും ഈ സൗജന്യസേവനം വളരെ സഹായകരമാണ് എന്നാണ് പൊലീസ് പറയുന്നത്. പോൽ ആപ്പിലെ ട്രാക്ക് മൈ ട്രിപ്പിലൂടെ യാത്ര വിവരങ്ങൾ അപ്‌ലോഡ് ചെയ്താൽ അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി പൊലീസ് സഹായം എത്തും.

കേരള പൊലീസിന്റെ ഫേസ്ബുക് പോസ്റ്റ്

യാത്ര സുരക്ഷിതമാക്കാം. പോൽ – ആപ്പിന്റെ സഹായത്തോടെ
നിങ്ങളുടെ യാത്ര സുരക്ഷിതമാക്കാനും യാത്രാവേളയില് പോലീസ് സഹായം ലഭ്യമാക്കാനുമുള്ള സേവനമാണിത്.
പോൽ – ആപ്പിൾ രെജിസ്റ്റർ ചെയ്തശേഷം, യാത്രചെയ്യുന്ന വാഹനത്തിന്റെയും ഡ്രൈവറിന്റെയും ഫോട്ടോ Track My Trip ഓപ്ഷനിൽ അപ്‌ലോഡ് ചെയ്യണം. തുടർന്ന് യാത്രാവിവരം അറിയിക്കാൻ ഉദ്ദേശിക്കുന്ന സുഹൃത്തിന്റെയോ ബന്ധുവിന്റെയോ (മൂന്നു നമ്പറുകൾ വരെ നൽകാം) ഫോൺ നമ്പർ ആഡ് ചെയ്ത് സേവ് ചെയ്യുക. ആ നമ്പറുകളിലേയ്ക്ക് നിങ്ങളുടെ യാത്രയുടെ ട്രാക്കിംഗ് ലിങ്ക് അഥവാ ജിയോ ലൊക്കേഷനുകളുള്ള റൂട്ട് ക്യാപ്‌ചർ ചെയ്‌ത് എസ്എംഎസ് അയയ്‌ക്കും.
എസ്എംഎസ് ലിങ്കിൽ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ യാത്രയുടെ ലൊക്കേഷൻ അവർക്ക് ട്രാക്ക് ചെയ്യാവുന്നതാണ്. (അവരുടെ മൊബൈലിൽ പോൽ – ആപ്പ് നിർബന്ധമല്ല) അടിയന്തര സാഹചര്യങ്ങളിലോ അപരിചിത സ്ഥലങ്ങളിലോ സഹായം ആവശ്യമായി വന്നാൽ SOS ഓപ്ഷൻ അമര്ത്തുന്നതോടെ പോലീസ് കണ്ട്രോള് റൂമില് ലൊക്കേഷന് സഹിതം സന്ദേശം എത്തുകയും പോലീസ് സഹായം ഉടനെ തന്നെ ലഭ്യമാക്കുകയും ചെയ്യും.
ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും ഈ സൗജന്യസേവനം വളരെ സഹായകരമാണ്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News