കേരളത്തിന്റെ സമരത്തിന് പിന്തുണയുമായി തമിഴ്‌നാട്ടിലും തെലങ്കാനയിലും രാജസ്ഥാനിലും ധര്‍ണ

കേന്ദ്രസര്‍ക്കാരിന്റെ അവഗണനക്കെതിരെ ദില്ലിയില്‍ കേരളം നടത്തിയ പ്രതിഷേധ സമരത്തിന് പിന്തുണയുമായി തമിഴ്‌നാട്ടിലും തെലങ്കാനയിലും രാജസ്ഥാനിലും ധര്‍ണ സംഘടിപ്പിച്ചു. തമിഴ്‌നാട്ടില്‍ സംസ്ഥാനത്തുടനീളം സിപിഐഎം ജില്ലാകമ്മറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.

ALSO READ ; “അണ്ടർ ദി ബാന്യൻ ട്രീ” പോയട്രി ഫെസ്റ്റിവലിന് തുടക്കമായി!

തെലങ്കാന ഇന്ദിരാപാര്‍ക്കില്‍ നടന്ന ധര്‍ണ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബി വി രാഘവുലു ഉദ്ഘാടനം ചെയ്തു. സിപിഐ എം കേന്ദ്രകമ്മറ്റി അംഗം അമ്രാ റാമിന്റെ നേതൃത്വത്തില്‍ രാജസ്ഥാനിലെ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി.

ALSO READ ;രാജ്യത്തിന്റെ ധനസ്ഥിതി വ്യക്തമാക്കുന്ന ധവള പത്രം ലോക്‌സഭയിൽ അവതരിപ്പിച്ചു

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗ്വന്ദ് മന്‍ തുടങ്ങിയവര്‍ കേരളം നടത്തുന്ന പ്രതിഷേധ സമരത്തിന് പിന്തുണയുമായുമായി ദില്ലിയിലെ സമരവേദിയിലെത്തി. തമിഴ്നാട് മന്ത്രി പളനിവേല്‍ ത്യാഗരാജനും മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഫാറൂഖ് അബുല്ലയും സമരത്തില്‍ പങ്കെടുക്കുത്തു. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഡി രാജ തുടങ്ങിയവരും സമരത്തിന്റ ഭാഗമായി.
കേരള ഹൗസില്‍ നിന്നും ജന്തര്‍മന്തറിലേക്ക് മാര്‍ച്ച് നടത്തിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും പ്രതിഷേധത്തിന് എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News