ഉദ്യോഗാര്‍ത്ഥികളേ ശ്രദ്ധിക്കൂ, നിങ്ങളെ പി എസ് സി വിളിക്കുന്നു

psc

ഉദ്യോഗാര്‍ത്ഥികളേ ശ്രദ്ധിക്കൂ, നിങ്ങളെ പി എസ് സി വിളിക്കുന്നു. 47 തസ്തികകളില്‍ പുതിയ വിജ്ഞാപനത്തിന് പി.എസ്.സി. യോഗം അനുമതി നല്‍കി. ജനുവരി 29 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

പോലീസില്‍ എസ്.ഐ., കൃഷിവകുപ്പില്‍ കൃഷി ഓഫീസര്‍, വിവിധവകുപ്പുകളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഉള്‍പ്പെടെയാണ് ഒഴിവുകള്‍. ഡിസംബര്‍ 30-ന്റെ ഗസറ്റില്‍ പ്രസിദ്ധീകരിക്കും.

Also Read : ‘ദേശീയ വിദ്യാഭ്യാസനയം 2020’ ഫെഡറലിസത്തിന്‍റെ അന്തസത്ത മാനിക്കാതെ അടിച്ചേൽപ്പിക്കാൻ കേന്ദ്ര ശ്രമം: മന്ത്രി വി ശിവൻകുട്ടി

ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (ഫിസിക്‌സ്), ഭാരതീയ ചികിത്സാവകുപ്പില്‍ മെഡിക്കല്‍ ഓഫീസര്‍ (നേത്ര), പുരാവസ്തുവകുപ്പില്‍ ഡ്രാഫ്റ്റ്സ്മാന്‍, സാങ്കേതികവിദ്യാഭ്യാസ വകുപ്പില്‍ ട്രേഡ്സ്മാന്‍ (പോളിമര്‍ ടെക്‌നോളജി), ഖാദി ബോര്‍ഡില്‍ പാംഗര്‍ ഇന്‍സ്ട്രക്ടര്‍, കയര്‍ഫെഡ്ഡില്‍ സിവില്‍ സബ് എന്‍ജിനിയര്‍ തുടങ്ങിയവയാണ് ജനറല്‍ റിക്രൂട്ട്മെന്റിന് തയ്യാറായ മറ്റുവിജ്ഞാപനങ്ങള്‍.

ജില്ലാതല വിജ്ഞാപനങ്ങളില്‍ സപ്ലൈകോയില്‍ അസിസ്റ്റന്റ് സെയില്‍സ്മാന്‍, വനംവകുപ്പില്‍ ഫോറസ്റ്റ് ഡ്രൈവര്‍, ആരോഗ്യവകുപ്പില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് തുടങ്ങിയവയും ഉള്‍പ്പെട്ടിട്ടുണ്ട്.

Also Read : അദാലത്ത് തുടരുന്നത് എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചുകൊണ്ട്; എല്ലാ പരാതിയിലും മന്ത്രി നേരിട്ട് ഇടപെടും: മന്ത്രി മുഹമ്മദ് റിയാസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News