കേരളാ പി എസ് സിയുടെ എൽഡിസി എൽജിഎസ് തസ്തികകളിലേക്കുള്ള പരീക്ഷ ജൂലൈ മുതൽ. എൽഡിസി തസ്തികയിലേക്ക് ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലും എൽജിഎസ് തസ്തികയിലേക്ക് സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലും നടത്താനാണ് തീരുമാനം.
Also Read: ടോക്കിയോ വിമാനത്താവളത്തില്‍ ജപ്പാന് എയര്‍ലൈന്‍സ് വിമാനത്തിനു തീപിടിച്ചു
പൊലീസ് കോൺസ്റ്റബിൾ, വനിത പൊലീസ് കോൺസ്റ്റബിൾ, പൊലീസ് കോൺസ്റ്റബിൾ (മൗണ്ട് പൊലീസ്), സിവിൽ എക്സൈസ് ഓഫിസർ തസ്തികകളിലേക്ക് മേയ്, ജൂൺ, ജൂലൈ മാസങ്ങളിലായും വിദ്യാഭ്യാസ വകുപ്പിൽ യു.പി.സ്കൂൾ ടീച്ചർ തസ്തികയിലേക്ക് ജൂൺ മുതൽ ആഗസ്റ്റ് വരെയും എൽ.പി സ്കൂൾ ടീച്ചർ തസ്തികയിലേക്ക് ജൂലൈ മുതൽ സെപ്റ്റംബർ വരെ മാസങ്ങളിലായും പരീക്ഷ നടത്തും. പ്രാഥമിക പരീക്ഷകൾ ഒഴിവാക്കിയാണ് ഈ തസ്തികകളിലേക്കുള്ള നിയമന പരീക്ഷകൾ നടത്തുന്നത്.
Also Read: സംസ്ഥാന സ്കൂള്‍ കലോത്സവം;പന്തല്‍ സമര്‍പ്പണവും ശുചീകരണവും ഉദ്ഘാടനം ചെയ്ത് മന്ത്രി വി ശിവന്‍കുട്ടി
പൗൾട്രി ഡെവലപ്മെന്റ് കോർപറേഷനിൽ സ്റ്റോർ കീപ്പർ, കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപറേഷനിൽ സ്റ്റോർ കീപ്പർ, അച്ചടി വകുപ്പിൽ അസി. ടൈം കീപ്പർ, ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ് എന്നിങ്ങനെ പത്താം ക്ലാസ് യോഗ്യതയുള്ളവരുടെ വിവിധ തസ്തികകളിലേക്കുള്ള പ്രാഥമിക പരീക്ഷകൾ ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലായി നടക്കും.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here