പിഎസ് സി നിയമന തട്ടിപ്പ്: പ്രതികളുടെ ഭര്‍ത്താക്കന്മാര്‍ക്കും തട്ടിപ്പില്‍ പങ്ക്: നിർണായക ചോദ്യം ചെയ്യൽ ഇന്ന്

പിഎസ് സി നിയമന തട്ടിപ്പില്‍ ഇന്ന്  നിർണായക ചോദ്യം ചെയ്യൽ.പ്രതികളുടെ ഭർത്താക്കന്മാർക്ക് തട്ടിപ്പിൽ പങ്കുണ്ടെന്നുള്ള നിര്‍ണായക വിവരങ്ങളാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഇവർ ഒളിവിലാണെന്ന് പൊലീസ് പറയുന്നു.  പിടിയിലായ പ്രതികള്‍ക്ക് പുറമെ ഉള്ളവരെ കണ്ടെത്താനാണ് പൊലൂസ് നീക്കം. റിമാൻഡിലായ രണ്ടാംപ്രതി രശ്മിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും. 4 ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് പൊലീസ് നൽകിയത്.

ALSO READ: സംഗീതസംവിധായകനും നടനുമായ വിജയ് ആന്റണിയുടെ മകൾ തൂങ്ങിമരിച്ചു

ഒന്നാം പ്രതി രാജലക്ഷ്മിയും, ജോയ്സി ജോർജും പൊലീസ് കസ്റ്റഡിയിലുണ്ട്. മൂവരെയും ഒരുമിച്ചിരുത്തിയായിരിക്കും ഇന്ന് ചോദ്യം ചെയ്യുല്‍ നടത്തുക. ലക്ഷങ്ങളാണ് സംഘം പിഎസ് സി എന്ന പേരില്‍ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് തട്ടിയത്. രശ്മിയാണ് പണം വാങ്ങിയിരുന്നത്. ജോയ്സി അഭിമുഖം നടത്തി ജോലി ലഭിച്ചതായും വ്യാജ ലെറ്റര്‍ ഹെഡില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനയക്ക് ഹാജരാകാനും കത്ത് നല്‍കും. ഈ കത്തുമായി പിഎസ് സി ആസ്ഥാനത്ത് എത്തിയപ്പോ‍ഴാണ് ഇത് തട്ടിപ്പാണെന്ന് ഉദ്യോഗാര്‍ത്ഥികള്‍ മനസിലാക്കുന്നത്. തുടര്‍ന്നാണ് തട്ടിപ്പിനിരയായവര്‍ മെഡിക്കല്‍ കോളേജ് പൊലീസിന് പരാതി നല്‍കുന്നത്.

ALSO READ: വര്‍മന്‍ ഇല്ലാതെ ജയിലറില്ല, രാമനും രാവണനും പോലെ: വാനോളം പുക‍ഴ്ത്തി രജനീകാന്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News