പിഎസ് സി നിയമന തട്ടിപ്പ്: അഭിമുഖം നടത്തിയ പ്രതിയുടെ ചിത്രം കൈരളി ന്യൂസിന്

പിഎസ് സി നിയമന തട്ടിപ്പിന്‍റെ കൂടുതല്‍ വിവരങ്ങള്‍ കൈരളി ന്യൂസിന്. ഉദ്യോഗാര്‍ത്ഥികളെ കബിളിപ്പിച്ച് ഓണ്‍ലൈന്‍ അഭിമുഖം നടത്തിയ പ്രതിയുടെ ചിത്രങ്ങളാണ് കൈരളി ന്യൂസിന് ലഭിച്ചത്.  പിഎസ് സിയിലെ ഉദ്യോഗസ്ഥയെന്ന വ്യാജേനയാണ് ഇവര്‍ ഉദ്യോഗാര്‍ത്ഥികളെ അഭിമുഖം നടത്തിയത്. ഉദ്യോഗാർഥികളിൽ നിന്ന് പണം വാങ്ങിയ ഉടൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേർക്കും, പിന്നാലെ വീഡിയോ കോളിലൂടെ അഭിമുഖം നടത്തും.

ക‍ഴിഞ്ഞ ദിവസം തൃശൂര്‍ ആമ്പല്ലൂര്‍ സ്വദേശിനി രശ്മി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസിന്‍റെ പിടിയിലായിരുന്നു. ലക്ഷങ്ങളാണ് ഇവര്‍ പിഎസ് സി എന്ന പേരില്‍ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് തട്ടിയത്.  രശ്മിയാണ് പണം വാങ്ങിയിരുന്നത്. അഭിമുഖം നടത്തിയവരുടെ ചിത്രമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. എന്നാല്‍ പേരടക്കമുള്ള മറ്റു വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

ALSO READ: മണിപ്പൂരിൽ ആയുധധാരികൾ സൈനികനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

അഭിമുഖം ക‍ഴിഞ്ഞ ശേഷം ജോലി ലഭിച്ചതായും വ്യാജ ലെറ്റര്‍ ഹെഡില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനയക്ക് ഹാജരാകാനും കത്ത് നല്‍കുന്നതാണ് ഇവരുടെ രീതി. ഈ കത്തുമായി പിഎസ് സി ആസ്ഥാനത്ത് എത്തിയപ്പോ‍ഴാണ് ഇത് തട്ടിപ്പാണെന്ന് ഉദ്യോഗാര്‍ത്ഥികള്‍ മനസിലാക്കുന്നത്. തുടര്‍ന്നാണ് തട്ടിപ്പിനിരയായവര്‍ മെഡിക്കല്‍ കോളേജ് പൊലീസിന് പരാതി നല്‍കുന്നത്.

സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസില്‍ ഒന്നാം പ്രതിയായ അടൂര്‍ സ്വദേശി രാജലക്ഷമി ഒളിവിലാണ്. ഇവര്‍ക്ക് വേണ്ടിയാണ് പണം കൈപ്പറ്റിയതെന്നാണ് രശ്മി പൊലീസിന്  മൊ‍ഴി നല്‍കിയിരിക്കുന്നത്. ഇവര്‍ക്ക് രണ്ട് പേര്‍ക്കും പുറമെയാണ് ഇപ്പോള്‍ അഭിമുഖം നടത്തിയ സ്ത്രീയുടെ വിവരങ്ങളും പുറത്തുവരുന്നത്.

രശ്മിയുടെ ഫോണ്‍ പൊലീസ് പരിശോധിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ വൈകാതെ ലഭിക്കുമെന്നാണ് പൊലീസ് പറയുന്നത്. ഇപ്പോള്‍ പുറത്തുവന്ന ചിത്രത്തിലെ സ്ത്രീയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നവര്‍ പൊലീസിനെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.

ALSO READ: തിലാപ്പിയ മത്സ്യം കഴിച്ച യുവതിക്ക് അണുബാധ; രണ്ട് കൈകളും കാലുകളും മുറിച്ചുമാറ്റി; ഭാഗ്യം തുണച്ച് ജീവൻ രക്ഷപ്പെട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News