ഉദ്യോഗാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്… സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് വിജ്ഞാപനം ഡിസംബറില്‍

psc

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള വിജ്ഞാപനം പുറപ്പെടുവിക്കാനൊരുങ്ങി പിഎസ് സി. വിശദ സിലബസും സ്‌കീമും വിജ്ഞാപനത്തോടൊപ്പം ഇറക്കും. മുഖ്യപരീക്ഷ, അഭിമുഖം എന്നിവയ്ക്ക് ശേഷമാകും റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുക.

നിലവിലെ റാങ്ക്പട്ടികയുടെ കാലാവധി അവസാനിക്കുന്നതിന്റെ അടുത്ത ദിവസം പുതിയത് പ്രസിദ്ധീകരിക്കുന്നവിധത്തിലാണ് സമയക്രമം കമ്മീഷന്‍ യോഗം അംഗീകരിച്ചത്.

Also Read : ഷെയ്ഖ് ഹസീനയുടെ കൊട്ടാരം മ്യൂസിയമാക്കുന്നു; നിലകൊള്ളുക വിപ്ലവ സ്മാരക മന്ദിരമായി

സെക്രട്ടേറിയറ്റ്, പിഎസ് സി, നിയമസഭ, അഡ്വക്കറ്റ് ജനറല്‍ ഓഫീസ്, ലോക്കല്‍ ഫണ്ട് ഓഡിറ്റ്, വിജിലന്‍സ് ട്രൈബ്യൂണല്‍, സ്പെഷല്‍ ജഡ്ജ് ആന്റ് എന്‍ക്വയറി കമ്മീഷണര്‍ ഓഫീസ് എന്നിവിടങ്ങളിലെ അസിസ്റ്റന്റ്, ഓഡിറ്റര്‍ തസ്തികയിലേക്കുള്ള വിജ്ഞാപനം ഡിസംബറില്‍ പ്രസിദ്ധീകരിക്കും.

അപേക്ഷകര്‍ക്ക് ബിരുദതല പ്രാഥമിക പൊതുപരീക്ഷ നടത്തി അര്‍ഹതാപട്ടിക പ്രസിദ്ധീകരിക്കും. അതിലുള്ളവര്‍ക്കാണ് മുഖ്യപരീക്ഷയെഴുതാന്‍ അര്‍ഹത. മുഖ്യപരീക്ഷയ്ക്ക് 100 വീതം മാര്‍ക്കുള്ള രണ്ട് പേപ്പറുകള്‍ ഉണ്ടായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News