‘ജോലി വേണമെങ്കിൽ വേഗം പോര്’ കേരള പൊലീസ് വിളിക്കുന്നു; ശമ്പളം 95600 രൂപ വരെ, അവസാന തീയതി ഇങ്ങടുത്തു; വിശദ വിവരങ്ങൾ

സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഒരു സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് കേരള പൊലീസ്. സബ് ഇൻസ്പെക്ടർ ജോലിക്കായുള്ള നോട്ടിഫിക്കേഷൻ പുറത്തിറങ്ങിയിട്ടുണ്ട്. 45600 രൂപ മുതൽ 95600 രൂപ വരെയാണ് ശമ്പളം. ബിരുദമുള്ളവർക്കാണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ കഴിയുക.

ALSO READ: കർണാടകയിൽ ദളിതർക്ക് ഭക്ഷണം നൽകില്ലെന്ന് ഹോട്ടലുടമയായ യുവതി, ബാർബർഷോപ്പിലും വിലക്കെന്ന് റിപ്പോർട്ട്

20 വയസ് മുതൽ 31 വയസ് വരെയുള്ളവർക്ക് എസ് ഐ പോസ്റ്റിലേക്ക് അപേക്ഷിക്കാം. റിസർവേഷൻ കാറ്റഗറിയിലുള്ളവർക്ക് 36 വയസുവരെ അപേക്ഷിക്കാൻ കഴിയും. ശാരിരിക ക്ഷമത പരിശോധനയുടെ വിവരങ്ങളും നോട്ടിഫിക്കേഷനിൽ വ്യക്തമാക്കിയിട്ടുണ്ട്. 167 സെന്‍റീ മീറ്റർ ഉയരവും 81 സെന്‍റീ മീറ്റർ നെഞ്ചളവും അഞ്ച് സെന്‍റീ മീറ്റർ വികാസവും വേണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31 ആയിരിക്കും. അർഹരായ യുവതീ യുവാക്കൾക്ക് ഈ അവസരം ഉപയോഗിക്കാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News