മാവേലിയെ വരവേൽക്കാൻ മഴയും! സംസ്ഥാനത്ത് വരും ദിവസങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത

RAIN

സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം വ്യാപകമായ നേരിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
അടുത്ത 24 മണിക്കൂറിനുള്ളിൽ തീരദേശ ബംഗ്ലാദേശിനും വടക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.തുടർന്ന് തീരദേശ പശ്ചിമ ബംഗാളിനും വടക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി തീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിച്ചേക്കും.

ALSO READ: കെഎസ്‌ആർടിസി ശമ്പള വിതരണം: ജീവനക്കാർക്ക് നൽകിയ വാക്ക് പാലിച്ചുവെന്ന് മന്ത്രി കെബി ഗണേഷ് കുമാർ

അതേസമയം തെക്കു പടിഞ്ഞാറൻ ഉത്തർ പ്രദേശിന്‌ മുകളിൽ തീവ്ര ന്യുനമർദ്ദം സ്ഥിതി ചെയ്യുകയാണ്. വടക്ക് വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന തീവ്ര ന്യുനമർദ്ദം നാളെയോടെ ശക്തി കുറയാൻ സാധ്യതയുണ്ട്.കർണാടക മുതൽ തെക്കൻ ഗുജറാത്തു തീരം വരെ ന്യുനമർദ്ദപാത്തി ചുരുങ്ങിയിട്ടുണ്ട്.മ്യാന്മറിനും ബംഗ്ലാദേശിനും മുകളിൽ ചക്രവാതചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News