കുട എടുത്തോണെ! സംസ്ഥാനത്ത് മഴ കനക്കും, മൂന്ന് ജില്ലകളിൽ കൂടി ഓറഞ്ച് അലേർട്ട്

Rain

സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമാകും. അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ്. പുതുക്കിയ മഴ മുന്നറിയിപ്പിൽകോട്ടയം എറണാകുളം തൃശ്ശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം കൊല്ലം ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്.

ALSO READ; ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; സംഭവം തമിഴ്‌നാട്ടിൽ

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ നിലവിലെ പച്ച അലർട്ട് (നേരിയ/ഇടത്തരം മഴ) മഞ്ഞ അലർട്ട് ആയും (ശക്തമായ മഴ) കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയർത്തിയിട്ടുണ്ട്.

ALSO READ; പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ ചരക്ക് കൈമാറ്റം ചെയ്യാൻ സാധിച്ചു,അഭിമാനിക്കാം: മന്ത്രി വി എൻ വാസവൻ

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലി മീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News