സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. കോട്ടയം ജില്ലയിലെ നിലവിലെ യെല്ലോ അലർട്ട് ഓറഞ്ച് അലർട്ട് ആയി. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉയർത്തി.ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
24 മണിക്കൂറിൽ 115.6 എംഎം മുതൽ 204.4 എംഎം വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥവകുപ്പ് അർത്ഥമാക്കുന്നത്
ഇതോടെ ഇന്ന് നാല് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നിലവിൽ ഉള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ മുൻപ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരുന്നു.ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും നിലവിലുണ്ട്.
ENGLISH NEWS SUMMARY: The Central Meteorological Department has raised the current yellow alert in Kottayam district to an orange alert. Chances of heavy rain are predicted in this place.Now there is orange alert in four districts. Earlier, orange alert was announced in Thiruvananthapuram, Kollam and Pathanamthitta districts. Alappuzha, Ernakulam and Idukki districts have yellow alert today
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here