സ്റ്റാർട്ടപ്പ് വ്യവസായങ്ങളുടെ റാങ്കിങ്ങിൽ ഇന്ത്യയിൽ ഒന്നാമതായി കേരളം. മന്ത്രി പി രാജീവാണ് ഫേസ്ബുക്കിലൂടെ ഈ നേട്ടം അറിയിച്ചിരിക്കുന്നത്. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ 2022ലെ ദേശീയ സ്റ്റാർട്ടപ്പ് റാങ്കിങ്ങിലാണ് ഗുജറാത്ത്, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങൾക്കൊപ്പം കേരളവും ബെസ്റ്റ് പെർഫോർമർ ആയിരിക്കുന്നു എന്നും ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
Also read:കേന്ദ്ര അവഗണന എണ്ണിപ്പറഞ്ഞ് ഡിവൈഎഫ്ഐ; ജനുവരി 20ന് കേരളം കൈകോര്‍ക്കും ഒറ്റക്കെട്ടായി
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
സ്റ്റാർട്ടപ്പ് വ്യവസായങ്ങളുടെ റാങ്കിങ്ങിൽ ഇന്ത്യയിൽ ഒന്നാമത് നമ്മുടെ കേരളം.!! ഏതാനും വർഷങ്ങൾക്ക് മുൻപ് ആർക്കെങ്കിലും ചിന്തിക്കാൻ പറ്റുന്നൊരു കാര്യമായിരുന്നോ ഇത്? എന്നാൽ ഇന്ന് നാം അത് യാഥാർത്ഥ്യമാക്കിയിരിക്കുന്നു. ഒന്നാം പിണറായി സർക്കാരിനും രണ്ടാം പിണറായി സർക്കാരിനും കീഴിൽ കൊണ്ടുവന്ന വിപ്ലവകരമായ മാറ്റങ്ങൾ ഈ നേട്ടത്തിനുള്ള ചവിട്ടുപടിയായി.
കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ 2022ലെ ദേശീയ സ്റ്റാർട്ടപ്പ് റാങ്കിങ്ങിലാണ് ഗുജറാത്ത്, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങൾക്കൊപ്പം കേരളവും ബെസ്റ്റ് പെർഫോർമർ ആയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് പതിപ്പുകളിലും ടോപ് പെർഫോർമറായിരുന്ന കേരളം ഈ വർഷം ഏറ്റവും ഉയർന്ന പടിയിലേക്ക് കയറുകയായിരുന്നു.
ലോകോത്തര നിലവാരമുള്ള സ്റ്റാർട്ടപ്പ് ഇൻക്യുബേഷൻ സൗകര്യവും സൂപ്പർ ഫാബ്‌ലാബും സാമ്പത്തിക പിന്തുണയുമടക്കം കേരള സ്റ്റാർട്ടപ്പ് മിഷൻ വഴി സംസ്ഥാന സർക്കാർ കൊണ്ടുവന്ന മാറ്റങ്ങൾ ഈ ഘട്ടത്തിൽ ഒരിക്കൽ കൂടി ഓർക്കുകയാണ്. നമ്മുടെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം അന്താരാഷ്ട്ര അംഗീകാരങ്ങളടക്കം നേടിക്കൊണ്ടാണ് ഇന്നീ നിലവാരം കൈവരിച്ചിരിക്കുന്നത്. നാം ഇനിയുമിനിയും നൂതന വ്യവസായ ലോകത്ത് കുതിപ്പ് തുടരുന്നതിനും ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനങ്ങൾക്ക് നൽകിയ വാഗ്ദാനമായ വൈജ്ഞാനിക സമ്പദ് വ്യവസ്ഥയ്ക്ക് കെട്ടുറപ്പുള്ള അടിത്തറ പാകുന്നതിനും ഈ നേട്ടം സഹായകമാകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here