കേരളം കൂടുതൽ മികവിലേക്ക്; നഗരഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ സംസ്ഥാനം നമ്പർ വൺ

നഗരഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനമികവിൽ കേരളം ഒന്നാമത്. നഗരഭരണം മെച്ചപ്പെടുത്താനായി രാജ്യത്ത് പ്രവർത്തിക്കുന്ന പ്രജാ ഫൗണ്ടേഷന്റെ 2024 ദേശീയ നഗര ഭരണ സൂചികയിലാണ് (അർബൻ ഗവേണൻസ് ഇൻഡക്സ്) 59.31 പോയിന്റുമായി കേരളം ഒന്നാമതെത്തിയത്. ഒഡിഷ (55.10) രണ്ടാം സ്ഥാനവും മഹാരാഷ്ട്ര മൂന്നാം സ്ഥാനവും (52.40) നേടി. ഛത്തീസ്ഗഡ് (51.31), മധ്യപ്രദേശ് (50.83) എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ.

Also read : സഖാവ് പുഷ്പനെ കാണാൻ ഒഴുകിയെത്തിയത് പതിനായിരങ്ങൾ

തദ്ദേശ സ്ഥാപന ജനപ്രതിനിധികളുടെ ശാക്തീകരണം (30 മാർക്ക്), നഗരഭരണ നിയമങ്ങളുടെ കാര്യക്ഷമത (15 മാർക്ക്), പൗരന്മാരുടെ ശാക്തീകരണം (25), സാമ്പത്തിക ശാക്തീകരണം (30) എന്നിങ്ങനെ ആകെ നൂറ് പോയിന്റിനാണ് സൂചിക കണക്കാക്കുന്നത്. ഇതിൽ സാമ്പത്തിക ശാക്തീകരണത്തിലും (23.22) തദ്ദേശ സ്ഥാപന ജനപ്രതിനിധികളുടെ ശാക്തീകരണത്തിലും കേരളം ഒന്നാമതാണ്. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളെല്ലാം പട്ടികയിൽ പിന്നിലാണ്. നാഗാലാൻഡാണ് (19.57) ഏറ്റവും അവസാന സ്ഥാനത്ത്.

Also read:മുംബൈയിൽ ഭീകരാക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്; മഹാനഗരം അതീവ ജാഗ്രതയിൽ

ശക്തമായ നഗരസഭാ കൗൺസിലുകളും കൗൺസിലർമാരും കേരളത്തിലാണെന്നും പഠനം വിലയിരുത്തി. ദില്ലിയിൽ നടന്ന ചടങ്ങിൽ തദ്ദേശ മന്ത്രി എം ബി രാജേഷും ഹിമാചൽ പ്രദേശ് നഗരവികസന മന്ത്രി വിക്രമാദിത്യ സിങുമാണ് സൂചിക പ്രകാശിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News