റേഷനരിയുണ്ടോ വീട്ടില്‍? അരമണിക്കൂറിനുള്ളില്‍ ഉണ്ടാക്കാം കിടിലന്‍ ബിരിയാണി

റേഷനരിയുണ്ടെങ്കില്‍ വെറും അരമണിക്കൂറിനുള്ളില്‍ നല്ല കിടിലന്‍ ബിരിയാണി നമുക്ക് വീട്ടിലുണ്ടാക്കാം. നല്ല സൂപ്പര്‍ ടേസ്റ്റില്‍ കിടുക്കാച്ചി ബിരയാണി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

സവാള വലുത് – 2 എണ്ണം
ബീന്‍സ് – 10 – 15 എണ്ണം
കാരറ്റ് – 1 എണ്ണം
രംഭയില – 1
ഇഞ്ചി – 2 ചെറിയ കഷ്ണം
വെളുത്തുള്ളി – 8 – 10 അല്ലി
പച്ചമുളക് – 2 എണ്ണം
എണ്ണ – 3 ടേബിള്‍സ്പൂണ്‍
നെയ്യ് – 1 ടേബിള്‍സ്പൂണ്‍
കറുവപ്പട്ട – 2 എണ്ണം
ഏലക്ക – 3 എണ്ണം
ഗ്രാമ്പൂ – 4 എണ്ണം
തക്കാളി – 2 എണ്ണം
മഞ്ഞള്‍പ്പൊടി – 1/2 – 3/4 ടീസ്പൂണ്‍
മല്ലിയില – 1/2 കപ്പ്
തേങ്ങ – 1/4 കപ്പ്
കുരുമുളകുപൊടി – 1/2 ടീസ്പൂണ്‍
കാശ്മീരി മുളകുപൊടി – 3/4 – 1 ടേബിള്‍സ്പൂണ്‍
ഗരംമസാലപ്പൊടി – 1/2 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
തൈര് – 1/2 കപ്പ്
കശുവണ്ടി – 25 ഗ്രാം
ഉണക്കമുന്തിരി – 25 ഗ്രാം
റേഷന്‍ അരി – 2 കപ്പ്

തയാറാക്കുന്ന വിധം

റേഷന്‍ അരി ഏകദേശം 2 കപ്പ് അളവില്‍ വേവിച്ച് വെള്ളം ഊറ്റി കളഞ്ഞ് മാറ്റി വയ്ക്കുക.

ഒരു ഫ്രൈയിങ് പാന്‍ അടുപ്പില്‍ വച്ചശേഷം ചൂടായിവരുമ്പോള്‍ അതിലേക്ക് 3 ടേബിള്‍സ്പൂണ്‍ എണ്ണയും 1 ടേബിള്‍സ്പൂണ്‍ നെയ്യും ഒഴിക്കുക.

അതിലേക്ക് കറുവപ്പട്ട, ഏലക്ക , ഗ്രാമ്പൂ എന്നിവ ചേര്‍തത് ചെറുതായി മൂത്ത് വരുമ്പോള്‍ രംഭയില ചേര്‍ത്തു കൊടുത്ത ശേഷം പച്ചമുളകും ചതച്ചെടുത്ത ഇഞ്ചി ,വെളുത്തുള്ളി എന്നിവയും ചേര്‍ത്ത് പച്ചമണം മാറും വരെ വഴറ്റിക്കൊടുക്കുക.

അതിലേക്ക് നീളത്തില്‍ അരിഞ്ഞുവച്ച സവാള ചേര്‍ത്ത് ചെറുതായി മൂത്തുവരുമ്പോള്‍ ബീന്‍സ്, കാരറ്റ് എന്നിവ ചേര്‍ത്ത് ചെറുതായി വഴറ്റുക. വെജിറ്റബിള്‍സ് വഴന്നുവന്നശേഷം മഞ്ഞള്‍പ്പൊടി ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക.

അതിലേക്ക് ആവശ്യത്തിന് കുരുമുളകുപോടി, കാശ്മീരി മുളകുപൊടി, ഗരംമസാലപ്പൊടി എന്നിവ ചേര്‍ത്ത് പാകത്തിന് മൂത്തു വന്നശേഷം നീളത്തില്‍ അരിഞ്ഞ തക്കാളി ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക. ഇവയെല്ലാം നന്നായി വാടി വന്നശേഷം ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക.

അതിലേക്ക് 1/2 കപ്പ് തൈര് കൂടി ചേര്‍ത്ത് എണ്ണ തെളിയുംവരെ ഇളക്കിക്കൊടുക്കാം. ശേഷം അതിലേക്ക് തേങ്ങ ചിരവിയതും മല്ലിയിലയും ഒന്നായി അരച്ചെടുത്ത് ഇവ തയാറാക്കിയ മസാലയിലേക്ക് ഇട്ടുയോജിപ്പിച്ച്
ചെറുതായി തിള വന്നു തുടങ്ങുമ്പോള്‍ തീ ഓഫാക്കാം.

അതിനുശേഷം വേവിച്ചു മാറ്റിവച്ചിട്ടുള്ള റൈസ് മറ്റൊരു പരന്ന പ്ലേറ്റിലേക്ക് മാറ്റി ഈര്‍പ്പം മാറാനായി അല്‍പനേരം നിരത്തി വയ്ക്കുക .കുഴിവുള്ള ഒരു പാന്‍ അടുപ്പില്‍ വച്ച് അല്പം നെയ്യ്് ഒഴിച്ചശേഷം ചൂടായിവരുമ്പോള്‍ കശുവണ്ടി, ഉണക്കമുന്തിരി എന്നിവ ചേര്‍ത്ത് ചെറുതായി മൂപ്പിച്ച് മാറ്റി വയ്ക്കുക .

അതേ പാനിലേക്കു തന്നെ വേവിച്ചുവച്ചിട്ടുള്ള പകുതി ഭാഗം റൈസ് ഇട്ടശേഷം അതിനുമുകളിലായി തയാറാക്കിയ മസാല ചേര്‍ക്കുക.

വീണ്ടും ബാക്കിയുള്ള റൈസ്സ് ഇട്ടുകൊടുത്ത് അല്‍പം നെയ്യ് ചേര്‍ത്തശേഷം പാന്‍ അടപ്പുകൊണ്ട് മൂടി ഒരു ദോശക്കല്ലിനു മുകളിലായി 6 – 7 മിനിറ്റു നേരം ചെറുതീയില്‍ വച്ചശേഷം തീ ഓഫ് ചെയ്യാം. അതിനുശേഷം റൈസ് നന്നായി യോജിപ്പിച്ച് കശുവണ്ടി, ഉണക്കമുന്തിരി എന്നിവ ചെറിനു മുകളില്‍ വിതറുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News