നവംബര്‍ മാസത്തെ റേഷന്‍ ഇതുവരെ വാങ്ങിയില്ലേ ? പേടിക്കേണ്ട, ആശ്വാസ വാര്‍ത്തയുമായി ഭക്ഷ്യ പൊതു വിതരണ വകുപ്പ്

നവംബര്‍ മാസത്തെ റേഷന്‍ ഡിസംബര്‍ മൂന്നിന് കൂടി ലഭിക്കുമെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് അറിയിച്ചു. 2024 ഡിസംബര്‍ മാസത്തെ റേഷന്‍ വിതരണം 05.12.2024 (വ്യാഴാഴ്ച) മുതല്‍ ആരംഭിക്കും.

മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് 04.12.2024 (ബുധനാഴ്ച) റേഷന്‍ കടകള്‍ക്ക് അവധിയായിരിക്കും.
നീല കാര്‍ഡുകാര്‍ക്ക് മൂന്നു കിലോ അരിയും വെള്ള കാര്‍ഡുകാര്‍ക്ക് 5 കിലോ അരിയും 10.90 രൂപ നിരക്കില്‍ ലഭിക്കുമെന്നും സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു.

Also Read : http://അവധിക്കാലം ഇങ്ങടുത്തു; ട്രെയിനുകളൊക്കെ ഫുള്‍, വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റ് പോലുമില്ല

ഭക്ഷ്യ പൊതു വിതരണ വകുപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

(1) നേരത്തെ അറിയിച്ചിരുന്നതില്‍ നിന്നും വ്യത്യസ്തമായി, 2024 നവംബര്‍ മാസത്തെ റേഷന്‍ വിതരണം 03.12.2024 (ചൊവ്വാഴ്ച) വരെ നീട്ടിയിരിക്കുന്നു.

(2) 04.12.2024 (ബുധനാഴ്ച) റേഷന്‍ കടകള്‍ അവധി ആണ്.

(3) 2024 ഡിസംബര്‍ മാസത്തെ റേഷന്‍ വിതരണം 05.12.2024 (വ്യാഴാഴ്ച) മുതല്‍ ആരംഭിക്കുന്നതാണ്.

(4) എല്ലാ വിഭാഗം റേഷന്‍ കാര്‍ഡുകള്‍ക്കും അനുവദിച്ചിട്ടുള്ള, 2024 ഡിസംബര്‍ മാസത്തെ റേഷന്‍ വിഹിതം ചുവടെയുള്ള ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

(NB: ഓരോ റേഷന്‍ കാര്‍ഡിനും അനുവദിച്ചിട്ടുള്ള റേഷന്‍ സാധനങ്ങളുടെ ഇനം തിരിച്ചുള്ള അളവ് അറിയുന്നതിനായി https://epos.kerala.gov.in/SRC_Trans_Int.jsp എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration