സന്തോഷ് ട്രോഫിയിൽ പുതുച്ചേരിയെ വലിച്ചൊട്ടിച്ച് കേരളം, അവസാന ഗ്രൂപ്പ് പോരാട്ടത്തിൽ എതിരില്ലാത്ത 7 ഗോളിനാണ് ടീമിൻ്റെ ആധികാരിക വിജയം

സന്തോഷ് ട്രോഫിയുടെ ഫൈനൽ റൌണ്ടിലേക്ക് അടിച്ചു കയറി കേരളം. അവസാന ഗ്രൂപ്പ് മൽസരത്തിൽ എതിരാളികളായ പുതുച്ചേരിയെ എതിരില്ലാത്ത 7 ഗോളുകൾക്ക് നിലംപരിശാക്കിയാണ് കേരളത്തിൻ്റെ ആധികാരിക ജയം. മൽസര വിജയത്തോടെ ആദ്യ മൂന്ന് മൽസരങ്ങളിലും വിജയം മാത്രം രുചിച്ച കേരളം ഗ്രൂപ്പ് ചാമ്പ്യൻമാരായി രാജകീയമായി തന്നെ തങ്ങളുടെ ഫൈനൽ ബെർത്ത് ഉറപ്പിക്കുകയായിരുന്നു. കോഴിക്കോട് കോർപ്പറേഷൻ EMS സ്റ്റേഡിയത്തിൽ നടന്ന സന്തോഷ് ട്രോഫി യോഗ്യത മൽസരത്തിൽ പുതുച്ചേരിക്കെതിരെ ആധികാരിക ജയത്തോടെയാണ് കേരളം ഫൈനൽ റൗണ്ടിന് യോഗ്യത നേടിയത്.

ALSO READ: വിലയില്ലെന്ന് പറഞ്ഞവരൊക്കെ എന്തിയെ? ഷമി ഹീറോയാടാ; നേടിയത് 10 കോടി

പ്രാഥമിക റൗണ്ടിലെ അവസാന കളിയായിരുന്നു ഇത്. കേരളത്തിനായി നസീബ് റഹ്മാനും, ഇ. സജീഷും ഇരട്ട ഗോളുകൾ നേടിയപ്പോൾ ഗനി അഹമ്മദ് നിഗം, ക്രിസ്റ്റി ഡേവിസ്, ടി. ഷിജിൻ എന്നിവർ ഓരോ ഗോൾ വീതം നേടി. തോൽവിയോ ഗോളോ വഴങ്ങാതെ മികച്ച പ്രകടനത്തിലൂടെയാണ് ഇത്തവണ കേരളം ഫൈനൽ റൗണ്ടിലേക്ക് കടന്നിരിക്കുന്നത്. ഡിസംബറിൽ ഹൈദരബാദിലാണ് ഫൈനൽ റൗണ്ട് മത്സരം. വിവിധ ഗ്രൂപ്പുകളിൽ നിന്നായി 12 ടീമുകൾ ഫൈനൽ റൗണ്ടിൽ ബൂട്ട് കെട്ടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration