പെരുമണും കടലുണ്ടിയും; കേരളത്തെ നടുക്കിയ ട്രെയിന്‍ ദുരന്തങ്ങള്‍

ഒഡീഷയിലെ ബാലസോറില്‍ ഉണ്ടായ ഞെട്ടിക്കുന്ന ട്രെയിന്‍ അപകടം മലയാളികളുടെ ഓര്‍മ്മയിലേക്ക് കൊണ്ട് വരുന്നത് പെരുമണ്‍, കടലുണ്ടി എന്നിവിടങ്ങളില്‍ സംഭവിച്ച തീവണ്ടി അപകടങ്ങളാണ്. കേരളം കണ്ട ഏറ്റവും വലിയ ട്രെയിന്‍ അപകടങ്ങളില്‍ ഒന്നായിരുന്നു 1988 ജുലൈ 8 ന് നടന്ന പെരുമണ്‍ തീവണ്ടി ദുരന്തം. ബെംഗളൂരുവില്‍ നിന്നു തിരുവനന്തപുരത്തേക്കു വന്ന ഐലന്‍ഡ് എക്‌സ്പ്രസ് പെരുമണ്‍ പാലത്തില്‍ നിന്ന് അഷ്ടമുടിക്കായലിലേക്കു പതിച്ചുണ്ടായ മഹാദുരന്തത്തില്‍ 105 പേര്‍ മരിക്കുകയും ഇരുനൂറിലധികം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.

Also Read- സിഗ്‌നലിംഗ് സംവിധാനം പാളിയത് ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചു; ഒരു ദശാബ്ദത്തിനിടയില്‍ രാജ്യത്തുണ്ടായ ഏറ്റവും വലിയ ദുരന്തമെന്ന് റെയില്‍വേ മന്ത്രാലയം

1988 ജൂലൈ 8 ന് ആ ഉച്ച നേരത്ത് പെരുമണ്‍ പാലത്തില്‍നിന്ന് അഷ്ടമുടിക്കായലിലേക്ക് പതിച്ച 6526ആം നമ്പര്‍ ഐലന്റ് എക്സ്പ്രസ് ഇപ്പോഴും അതേ പാതയിലൂടെ അതേ നമ്പറില്‍ ഓടുമ്പോഴും പ്രദേശവാസികളുടെ മനസില്‍ ഒരു ഞെട്ടലാണ് സമ്മാനിക്കുന്നത്. 105 പേരുടെ ജീവനെടുത്ത പെരുമണ്‍ ദുരന്തം ഇന്നും കേരളത്തിന് നടുക്കുന്ന ഓര്‍മ്മയാണ്.

Also Read- ഒഡീഷ ട്രെയിന്‍ ദുരന്തം; രക്ഷാപ്രവര്‍ത്തനത്തിനെത്തിയവരും അപകടത്തില്‍പ്പെട്ടതായി സംശയം

2001 ജൂണ്‍ 22നായിരുന്നു കേരളത്തെ ഞെട്ടിച്ച കടലുണ്ടി ദുരന്തം സംഭവിക്കുന്നത്. നാടിനെയാകെ നടുക്കിയ ദുരന്തത്തിന്റെ ഓര്‍മകള്‍ ഇതുവരെ മലയാളികളെ വിശേഷിച്ച്, കടലുണ്ടി, വള്ളിക്കുന്ന് നിവാസികളില്‍ നിന്നും മാഞ്ഞുപോയിട്ടില്ല. വൈകിട്ട് 5:10ന്, കോഴിക്കോട്ടുനിന്ന് 4:45ന് പുറപ്പെട്ട 6602 ആം നമ്പര്‍ മംഗളൂരു- ചെന്നൈ എക്സ്പ്രസ് കടലുണ്ടിപ്പാലത്തിനു മുകളില്‍നിന്ന് പാളം തെറ്റി പുഴയിലേക്ക് പതിക്കുകയായിരുന്നു.അപകടത്തില്‍ 52 മരിക്കുകയും 222 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News