കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു

കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. ഡോ.എം.എം. ബഷീറിനും എൻ.പ്രഭാകരനും കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം (50,000 രൂപ). സമഗ്രസംഭാവന പുരസ്കാരം (30,000 രൂപ) ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടി, ഡോ.പള്ളിപ്പുറം മുരളി, ജോൺ‌ സാമുവൽ, കെ.പി. സുധീര, ഡോ.രതീ സക്സേന, ‍ഡോ.പി.കെ. സുകുമാരൻ എന്നിവർക്ക്.

മികച്ച നോവലിനുള്ള പുരസ്കാരം വി.ഷിനിലാലിനാണ്. സമ്പർക്കക്രാന്തി എന്ന നോവലിനാണ് പുരസ്കാരം. ചെറുകഥയ്ക്കുള്ള പുരസ്കാരം പി.എഫ്.മാത്യൂസിന്റെ മുഴക്കം എന്ന കൃതിക്കാണ്.

Also Read: മികച്ച പ്രവര്‍ത്തനം നടത്തുന്ന ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാര്‍ക്ക് പുരസ്‌കാരം നല്‍കും: മന്ത്രി വീണാ ജോര്‍ജ്

കവിതയ്ക്കുള്ള പുരസ്കാരം എൻ.ജി.ഉണ്ണിക്കൃഷ്ണനാണ്. നിരൂപണത്തിനുള്ള പുരസ്കാരം എസ്.ശാരദക്കുട്ടിയും ബാലസാഹിത്യത്തിനുള്ള പുരസ്കാരം ചക്കര മാമ്പഴം എന്ന കൃതിയ്ക്ക് കെ.ശ്രീകുമാറും നേടി. നാടകത്തിനുള്ള പുരസ്ക്കാരം എമിൽ   മാധവിയുടെ കുമരു സ്വന്തമാക്കി.

അക്കാദമി അവാർഡുകൾ: (25,000 രൂപ)

1. എൻ.‍ജി. ഉണ്ണിക്കൃഷ്ണൻ (കടലാസുവിദ്യ–കവിത)
2. വി.ഷിനിലാൽ (സമ്പർക്കക്രാന്തി–നോവൽ)
3. പി.എഫ്. മാത്യൂസ് (മുഴക്കം–ചെറുകഥ)
4. എമിൽ മാധവി (കുമരു–നാടകം)
5. എസ്.ശാരദക്കുട്ടി (എത്രയെത്ര പ്രേരണകൾ–സാഹിത്യ വിമർശനം)
6. ജയന്ത് കാമിച്ചേരിൽ (ഒരു കുമരകംകാരന്റെ കുരുത്തംകെട്ട ലിഖിതങ്ങൾ–ഹാസസാഹിത്യം)
7a. സി.എം. മുരളീധരൻ (ഭാഷാസൂത്രണം: പൊരുളും വഴികളും–വൈജ്ഞാനിക സാഹിത്യം)
7b. കെ.സേതുരാമൻ (മലയാളി ഒരു ജിനിതകം-വൈജ്ഞാനിക സാഹിത്യം)
8. ബി.ആർ.പി. ഭാസ്കർ (ന്യൂസ് റൂം–ജീവചരിത്രം / ആത്മകഥ)
9a. സി.അനൂപ് (ദക്ഷിണാഫ്രിക്കൻ യാത്രാപുസ്തകം–യാത്രാവിവരണം)
9b. ഹരിത സാവിത്രി (മുറിവേറ്റവരുടെ പാതകൾ–യാത്രാവിവരണം)
10. വി.രവികുമാർ (ബോദ്‌ലേർ–വിവർത്തനം)
11. ഡോ.കെ. ശ്രീകുമാർ (ചക്കരമാമ്പഴം–ബാലസാഹിത്യം)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News