കേരള സാഹിത്യ അക്കാദമി എം.ടി.വാസുദേവന്‍നായര്‍ അനുസ്മരണം ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് അക്കാദമി ഓഡിറ്റോറിയത്തില്‍വെച്ച് നടക്കും.
അനുസ്മരണപരിപാടി ബഹു. ഉന്നതവിദ്യാഭ്യാസ, സാമുഹ്യനീതി വകുപ്പുമന്ത്രി ഡോ.ആര്‍.ബിന്ദു ഉദ്ഘാടനം ചെയ്യും.ബഹു. റവന്യൂ വകുപ്പുമന്ത്രി കെ.രാജൻ അനുസ്മരണ പ്രഭാഷണം നടത്തും.
ALSO READ; നടൻ ദിലീപ് ശങ്കറിന്‍റെ മരണം ആത്മഹത്യയല്ലെന്ന് പൊലീസിന്‍റെ പ്രാഥമിക നിഗമനം
പി.ബാലചന്ദ്രന്‍ എം.എല്‍.എ. അധ്യക്ഷനാകുന്ന പരിപാടിയില്‍ സച്ചിദാനന്ദന്‍, വൈശാഖന്‍, അശോകന്‍ ചരുവില്‍, പ്രിയനന്ദനന്‍, കെ.പി.രാമനുണ്ണി, ആലങ്കോട് ലീലാകൃഷ്ണന്‍, കരിവെള്ളൂര്‍ മുരളി, ബാലമുരളികൃഷ്ണ, വി.എസ്.ബിന്ദു, എം.കെ.മനോഹരന്‍, ഡോ. കവിത ബാലകൃഷ്ണന്‍, ഡോ.സി.രാവുണ്ണി, എന്‍.രാജന്‍, ഡോ.ആര്‍.ശ്രീലതാവര്‍മ്മ, വിജയരാജമല്ലിക എന്നിവര്‍ പങ്കെടുക്കും.
ENGLISH NEWS SUMMARY: Kerala Sahitya Akademi MT Vasudevan nair memorial service will be held today afternoon at 3 pm at the academy auditorium. Kerala Higher Education and Social Justice Department Minister Dr. R. Bindu will inaugurate the programme
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here