മലയാളികള്‍ ഇങ്ങനെയാണ്, സര്‍ക്കാരിന്റേത് കാര്യക്ഷമമായ ഇടപെടല്‍’; തസ്മിദിനെ തിരിച്ചറിഞ്ഞ മലയാളി സമാജാംഗം എന്‍എം പിള്ള

kerala samajam

കഴക്കൂട്ടത്ത് നിന്നും കാണാതായ തസ്മിദ് എന്ന 13-കാരിയെ, ഊര്‍ജിതമായ അന്വേഷണത്തിനൊടുവില്‍ ഇന്നലെ രാത്രിയാണ് കണ്ടെത്തിയത്. നീണ്ട മണിക്കൂറിനൊടുവില്‍ വിശാഖപട്ടണത്തുനിന്നാണ് കുഞ്ഞിനെ കണ്ടെത്താനായത്. കുട്ടിയുടെ തിരോധാനത്തെ തുടര്‍ന്ന് വിശാഖപട്ടണത്ത് തിരച്ചിലിന് നേതൃത്വം നല്‍കിയ മലയാളി സമാജം പ്രവര്‍ത്തകരാണ് ട്രെയിനില്‍ നിന്നും തസ്മിദിനെ തിരിച്ചറിഞ്ഞത്. ഇതിന്റെ പശ്ചാത്തലത്തില്‍ വിശാഖപട്ടണത്തെ മലയാളി സമാജം അംഗം എന്‍എം പിള്ള കൈരളി ന്യൂസിനോട് പ്രതികരിച്ചു. മലയാളികള്‍ ഇങ്ങനെയാണെന്നും കേരളം ഭരിക്കുന്നത് ഇടതുപക്ഷമാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാനുള്ള തയ്യാറെടുപ്പിലാണോ? എങ്കില്‍ ഈ ഗൂഗിള്‍ പിക്‌സല്‍ മോഡലുകള്‍ ഒന്ന് ട്രൈ ചെയ്യൂ

കുട്ടിയെ കണ്ടെത്താന്‍ കേരള പൊലീസും മലയാളികളും ഒറ്റക്കെട്ടായി നടത്തിയ പ്രയത്നത്തെ വിശാഖപട്ടണം പൊലീസും സിഡബ്ല്യുസിയും പ്രകീര്‍ത്തിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൈരളി ന്യൂസ് ഈവനിങ് ഡിബേറ്റിലായിരുന്നു എന്‍എം പിളളയുടെ പ്രതികരണം. ഇടതുപക്ഷം ഹൃദയപക്ഷത്താണെന്നും ഒരു ആവശ്യം വരുമ്പോള്‍ മലയാളികള്‍ ഒന്നാകെ ഒറ്റക്കെട്ടായി മുന്നോട്ടുവരുമെന്നുമുള്ള വസ്തുതയാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍ പ്രകടമാകുന്നത്. പുറമെ, കുട്ടിയെ വളരെ വേഗം കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാരടക്കം നേരിട്ട് നടത്തിയ ഇടപെടലിനേയും അദ്ദേഹം പ്രകീര്‍ത്തിച്ചു.പഠനം തുടരാന്‍ കുട്ടിയ്ക്ക് അതിയായ ആഗ്രഹമുണ്ടെന്നാണ് സംസാരത്തില്‍ നിന്ന് മനസ്സിലായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ: ഇന്ദ്ര നൂയിയുടെ കാലാവധി അവസാനിച്ചു; പുതിയ ഡയറക്ടറെ തേടി ഐസിസി

അടുത്തിടെ കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം വൈകിയതും തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് ദൗത്യം വേഗത്തിലാക്കിയതുമൊക്കെ നാം കണ്ടതാണ്. അന്ന് മലയാളികള്‍ നടത്തിയ ഇടപെടലിനെ ഏവരും പ്രശംസിച്ചിരുന്നു. ആമയിറഞ്ചാന്‍ തോട് അപകടം, വയനാട് ദുരന്തം എന്നിവയിലടക്കം മലയാളികള്‍ കാര്യക്ഷമമായ ഇടപെട്ടത് ഏറെ ശ്രദ്ധേമായിരുന്നു. കാണാമറയത്തായിരുന്ന കുട്ടിയെ യാതൊരു ആപത്തും കൂടാതെ ഇന്നലെ രക്ഷിക്കാനായതും മലയാളികളുടെ ഈ ഐക്യത്തെയാണ് ചൂണ്ടിക്കാട്ടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News